പി വി അൻവറിന്റെ കൈവശമുള്ള മിച്ചഭൂമി ഉടന്‍ തിരിച്ച് പിടിക്കണമെന്ന് ഹൈക്കോടതി.
മിച്ചഭൂമി തിരിച്ചു പിടിച്ച നടപടി റിപ്പോർട്ട് ഉടൻ വേണം. സാവകാശം വേണമെന്ന സർക്കാർ ആവശ്യം കോടതി തള്ളി.
അടുത്ത ചൊവ്വാഴ്ച സത്യവാങ്മൂലം നൽകണമെന്ന് കോടതി നിര്‍ദേശിച്ചു.
റിപ്പോർട്ട് സമർപ്പിക്കാൻ 10 ദിവസം സാവകാശം വേണമെന്നായിരുന്നു സർക്കാർ നിലപാട്.
അഞ്ച് മാസത്തിനകം അധികഭൂമി തിരിച്ച് പിടിക്കാൻ കോടതി ഉത്തരവിട്ടിരുന്നു.2017ൽ താമരശ്ശേരി താലൂക്ക് ലാന്റ് ബോർഡ് ചെയർമാനായിരുന്നു നിർദ്ദേശം. ഇത് നടപ്പാക്കാത്തത് ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്.