ട്വൻ്റി 20 പാർട്ടി കോർണർ മീറ്റിംഗ് സമാപന സമ്മേളനം നടത്തി.

കൂഴൂർ : ട്വൻറി20 പാർട്ടി കൊടുങ്ങല്ലൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂഴൂർ പഞ്ചായത്തിൽ നടന്ന പാർട്ടി നയവിശദീകരണ കോർണർ യോഗങ്ങളുടെ സമാപന സമ്മേളനം പാറപ്പുറം ടൗണിൽ നടന്നു. ട്വന്റി20 പാർട്ടി സംസ്ഥാന എക്സിക്യൂട്ടീവ് ബോർഡ് അംഗം അഡ്വ. ചാർളി പോൾ സമ്മേളനം ഉദ്ഘാടനം ചെയ്തു. സംസ്ഥാന എക്സിക്യൂട്ടീവ് ബോർഡ് അംഗം ബെന്നി ജോസഫ്,കൊടുങ്ങല്ലൂർ നിയോജകമണ്ഡലം പ്രസിഡൻ്റ് ഡോ. വർഗീസ് ജോർജ് , രാജു മേലേടത്ത്, ഹരിശങ്കർ പുല്ലാനി , സേവിയർ പോൾ ,സൈമൺ മേനങ്കാട്ട്, ജോയി ചോര്യേക്കര, ലിസി ഡേവീസ്, കിഷോർ പുത്തൻചിറ, ആൻ്റണി അബൂക്കൻ, ജാൺസൺ ജോസഫ് എന്നിവർ പ്രസംഗിച്ചു.