പുത്തൻചിറ കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിൽ വെള്ളക്കെട്ട്

പുത്തൻചിറ കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിൽ വെള്ളക്കെട്ട്

പുത്തൻചിറ കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിൽ കോടികൾ ചിലവാക്കി’കോമ്പൗണ്ട് മുഴുവൻ കെട്ടിടങ്ങൾ പണിതിട്ട് ജനങ്ങൾക്ക് അത് ദുരിതമാവുന്ന കാഴ്ചയാണിത്.മഴ ചാറിയാൽ വെള്ളം നിറയുന്ന ഫാർമസിക്ക് മുമ്പിലെ വരാന്ത; പ്രായമായവരടക്കംനിരവധി രോഗികൾക്ക് ഇവിടെ പതിയിരിക്കുന്ന അപകടം വളരെ വലുതാണ്. പിണറായിയുടെ പിറന്നാളാഘോഷിക്കാനും കോടികളുടെ വികസന മേന്മ പറഞ്ഞ് ജാഥ നടത്തുവാനും മെനക്കെട്ടിറങ്ങിയ സഖാക്കന്മാർ ഇതൊക്കെ കാണുന്നുണ്ടോ? പുത്തൻചിറ CHC ബ്ലോക്കിലേയും പഞ്ചായത്തിലേയുമൊക്കെ സഖാക്കന്മാർക്ക് നല്ലൊരു കറവപ്പശു ആണെന്നറിയാം!!! പക്ഷേ ഊറ്റിയൂറ്റി എടുക്കുമ്പോൾ പാവപ്പെട്ട ജനങ്ങളെ ദുരിതത്തിലാക്കരുത്. വികസനത്തിൻ്റെ മേനിപറച്ചിൽ കഴിഞ്ഞെങ്കിൽ എല്ലാവരും ആ ആശുപത്രി വരെ ഒന്നു വന്നു നോക്കണം. അടിയന്തിരമായി ഈ വിഷയത്തിൽ പരിഹാരം കണ്ടില്ലെങ്കിൽ സമരരംഗത്തിറങ്ങാൻ തന്നെയാണ് BJPപുത്തൻചിറയുടെ തീരുമാനം എന്ന് BJP കൊടുങ്ങല്ലൂർ മണ്ഡലം ജന:സെക്രട്ടറി മനോജ്.ഐ.എസ് പറഞ്ഞു. പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് രജിത സന്തോഷ്, ജന:സെക്രട്ടറി ജനീഷ് കുറ്റിപറമ്പത്ത്, സെക്രട്ടറി സജീവൻ, സുജേഷ് എന്നിവർ സംസാരിച്ചു.