കനത്ത കാറ്റ് അന്നമനടയിൽ നാശനഷ്ടങ്ങൾ.

അന്നമനട: ഇന്ന് രാവിലെ ഉണ്ടായ കനത്ത കാറ്റിൽ അന്നമനട പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ കർഷകരുടെ ജാതി മരങ്ങൾ വീണ് കനത്ത നാശ നഷ്ടം ഉണ്ടായി. ജാതി മരത്തിൽ കായ്കൾ വിളവെടുക്കുന്ന സമയമാണ് ഇപ്പോൾ .അപ്പോഴാണ് കനത്ത കാറ്റ് വന്ന് ജാതി മരങ്ങൾ വീണത്. അന്നമനട പഞ്ചായത്തിലെ മിക്ക വീടുകളിലും ജാതി കൃഷിയാണ് പ്രധാനം. തോരാത്ത മഴ കാരണം നഷ്ടം പരിശോധിച്ച് വരുന്നതെ ഉള്ളു. ജാതി മരങ്ങൾ മറ്റ് ഫല വൃഷങ്ങളും വീണിട്ടുണ്ട്. വീടിനു മുകളിലേക്ക് മരം വീണതിനെ തുടർന്ന് വീടുകൾക്കും കേടുപാടുകൾ സംഭവിച്ചീട്ടുണ്ട്. കാറ്റത്ത് വൈദ്യുതി പോസ്റ്റുകൾ വീണതിനെ തുടർന്ന് പഞ്ചായത്തിൻറെ പല ഭാഗങ്ങളിലും വൈദ്യുതി വിതരണം തടസ്സപ്പെട്ടീട്ടുണ്ട്.