ബി. സ്മാർട്ട് അബാക്കസ് സംസ്ഥാന തല വിജയികൾക്ക് അനുമോദനം

പുത്തൻചിറ : ബി. സ്മാർട്ട് അബാക്കസ് സംസ്ഥാനതല മത്സര പരീക്ഷ വിജയികളുടെ അനുമോദന ചടങ്ങ് കണ്ണികുളങ്ങര SNDP ഹാളിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. റോമി ബേബി ഉൽഘാടനം ചെയ്തു സർട്ടിഫിക്കറ്റും ട്രോഫിയും വിതരണം ചെയ്തു അനുമോദിച്ചു . ഗ്രാമ പഞ്ചായത്തംഗം അഡ്വ. വി.എസ് അരുൺ രാജ് അദ്ധ്യക്ഷനായ അനുമോദന യോഗത്തിൽ തൃശൂർ അസിസ്റ്റന്റ് ട്രൈനർ ശ്രീമതി വി.കെ ശ്രീദേവി, സിജി പ്രമോദ്, എസ്.എൻ.ഡി.പി കണ്ണികുളങ്ങര ശാഖ ഭാരവാഹികളായ ശ്രീ. വിജയൻ തൂപ്രത്ത്, വിജി മാഠത്തിൽ, സി.എം രവീന്ദ്രൻ, സജീവൻ തൈനകത്ത് , നന്ദനൻ കാട്ടുപറമ്പിൽ എന്നിവർ ആശംസകൾ അർപ്പിച്ചു. അബാക്കസ് ടീച്ചർ മാരായ ഷംന, ഫെമിദ,സഫിയ, അജിഷ, ഫൗസിയ എന്നിവർ നേതൃത്വം നൽകി