വീടാക്രമിച്ച് ഓട്ടോറിക്ഷ തല്ലിത്തകർത്ത സഹോദരങ്ങളായ രണ്ട് പേർ റിമാന്റിലേക്ക്

വീടാക്രമിച്ച് ഓട്ടോറിക്ഷ തല്ലിത്തകർത്ത സഹോദരങ്ങളായ രണ്ട് പേർ റിമാന്റിലേക്ക്

കൈപമംഗലം: മദ്യവും മയക്കുമരുന്നും വില്പന ഉണ്ടെന്ന് പോലീസിൽ പരാതി നൽകിയതിനെതിരെ വിരോധത്തിൽ വീടാക്രമിച്ച് ഓട്ടോറിക്ഷ തല്ലിത്തകർത്ത സഹോദരങ്ങളായ രണ്ട് പേരെ കൈപമംഗലം പോലീസ് അറസ്റ്റ് ചെയ്തു.എടത്തുരുത്തി എറക്കൽ വീട്ടിൽ കുഞ്ഞൻ എന്നറിയപ്പെടുന്ന സായൂജ് (39), വാവ എന്നറിയപ്പെടുന്ന ബിനോജ് (46) എന്നിവരാണ് അറസ്റ്റിലായത്.2025 മേയ് 20-നു രാത്രി 10 മണിയോടെയായിരുന്നു സംഭവം. കണ്ണനാകുളം എടത്തിരുത്തി ജനപ്രിയ റോഡിൽ സ്ഥിതി ചെയ്യുന്ന കാര്യേടത്ത് വീട്ടിൽ ഗിരീഷിൻറെ (48) വീടിനകത്തേക്ക് ഇരുമ്പ് പൈപ്പും മരവടിയും കൈവശംവെച്ച് ഇരുവരും അതിക്രമിച്ച് കയറുകയും തുടർന്ന് വീട്ടുമുറ്റത്ത് നിർത്തിയിരുന്ന ഗിരീഷിന്റെ ഓട്ടോറിക്ഷ തല്ലിത്തകർക്കുകയും, വീട്ടിലെ കുട്ടികളെയും ഭാര്യയെയും അസഭ്യവാക്കുകൾ പറയുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതിനാണ് പ്രതികളെ കൈപമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. സായൂജും, ബിനോജും കൈപ്പമംഗലം പോലീസ് സ്റ്റേഷൻ റൗഡികളാണ്.
സായൂജ് മതിലകം പോലീസ് സ്റ്റേഷനിൽ 3 വധശ്രമകേസും കൈപമംഗലം പോലീസ് സ്റ്റേഷനിൽ ഒരു വധശ്രമ കേസും അടക്കം 12 ഓളം ക്രിമിനൽ കേസുകളിലെ പ്രതിയാണ്. ബിനോജ് മതിലകം പോലീസ് സ്റ്റേഷനിൽ ഒരു വധശ്രമകേസിലേയും 7 അടിപിടികേസിലേയും അടക്കം 11 ഓളം ക്രിമിനൽ കേസുകളിലെ പ്രതിയാണ്.കൈപമംഗലം പോലീസ് സ്റ്റേഷൻ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ബിജു കെ ആർ , സബ്ബ് ഇൻസ്പെക്ടർമാർമാരായ വിൻസെൻ്റ് , നിഷി സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സുനിൽ കുമാർ , ഗിൽബെർട്ട് , സൂരജ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്