മൂന്ന് ലക്ഷം രൂപയുടെ മിഷ്യൻറെ ഭാഗങ്ങൾ മോഷ്ടിച്ച കേസിൽ ഒരു പ്രതി കൂടി അറസ്റ്റിൽ.

മൂന്ന് ലക്ഷം രൂപയുടെ മിഷ്യൻറെ ഭാഗങ്ങൾ മോഷ്ടിച്ച കേസിൽ ഒരു പ്രതി കൂടി അറസ്റ്റിൽ.
മാള : അഷ്ടമിച്ചിറ കോൾക്കുന്ന് അയ്യപ്പ ക്ഷേത്രത്തിനു സമീപം കവണപ്പിള്ളി മുരളീധരൻറെ ഉടമസ്ഥതയിലുള്ള ഗോഡൗണിൽ നിന്നും മൂന്ന് ലക്ഷം രൂപ വിലവരുന്ന മിഷ്യൻറെ ഭാഗങ്ങൾ മോഷ്ടിച്ച കേസിലെ പ്രതി കോൾക്കുന്ന് മുട്ടിക്കൽ വീട്ടിൽ ഷാജു (50) എന്ന ആളെ മാള സ്റ്റേഷൻ എസ്ഐ മാരായ കെആർ സുധാകരൻ, ഒപി അനിൽ കുമാർ, സീനിയർ സിപിഒ മാരായ ഉണ്ണികൃഷ്ണൻ, ദിബീഷ്, ജിജീഷ്, ശ്യാം, വിനോദ്, ജിബിൻ, അഭിലാഷ്, രാഗിൻ എന്നിവരടങ്ങുന്ന അന്വേഷണ സംഘം പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കേസിലെ മറ്റു പ്രതികളായ കോൾക്കുന്ന് പള്ളിയിൽ വീട്ടിൽ ശ്രീചന്ദ്(39), താവാട്ട് വീട്ടിൽ സജയൻ48, പുല്ലുപറമ്പിൽ വീട്ടിൽ ഗിരീഷ്(42 )എന്നിവരെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരുന്നു.