നൃത്താദ്ധ്യാപികയെ ആക്രമിച്ച കൊലപ്പെടുത്താവാൻ ശ്രമിച്ച കേസ്സിലെ പ്രതിയെ റിമാൻഡ് ചെയ്തു.

മാള: ഞായറാഴ്ച അന്നമനടയിൽ പ്രവര്‍ത്തിക്കുന്ന നൃത്ത വിദ്യാലയത്തിൽ അതിക്രമിച്ചു കയറി നൃത്താദ്ധ്യാപികയായ യുവതിയെ ആക്രമിച്ച് മാനഹാനി വരുത്തി കൊലപ്പെടുത്തുവാൻ ശ്രമിച്ച കേസിലെ പ്രതി പരാതിയുടെ അടിസ്ഥാനത്തിൽ മാള കുരുവിലശ്ശേരി മാളക്കാരൻ വീട്ടിൽ ബൈജു (32 ). എന്ന ആളെ മാള എസ്ഐ കെആർ സുധാകരൻ, എഎസ്ഐ നജീബ്, സിപിഒ മാരായ ജിബിൻ, ഡെൽജൊ പൗലോസ് എന്നിവരടങ്ങുന്ന അന്വേഷണ സംഘം അറസ്റ്റ് ചെയ്തു..പ്രതിയെ കോടതിയിൽ ഹാജരാക്കി. റിമാൻഡ് ചെയ്തു.