മൂന്ന് ലക്ഷം രൂപ വിലയുള്ള മെഷിനറിയുടെ ഭാഗങ്ങൾ മോഷ്ടിച്ചതിന് മൂന്ന് പ്രതികൾ റിമാൻഡിൽ.

മാള: ഇക്കഴിഞ്ഞ മാർച്ച് 21നും മെയ് 10നും ഇടക്കുള്ള ദിവസങ്ങളിൽ അഷ്ടമിച്ചിറ കവണപ്പിള്ളി മുരളിധരൻറെ കോൾക്കുന്നിലുള്ള ഗോഡൗണിൽ സൂക്ഷിച്ചിരുന്ന മൂന്ന് ലക്ഷം രൂപ വില വരുന്ന മെഷിനറിയുടെ ഭാഗങ്ങൾ മോഷ്ടിച്ചതിന് കോൾക്കുന്ന് സ്വദേശികളായ പള്ളിയിൽ വീട്ടിൽ ശ്രീചന്ദ് (24 ), താവാട്ട് വീട്ടിൽ സജയൻ (48), പുല്ലുപറമ്പിൽ വീട്ടിൽ ഗിരീഷ് (42 ) എന്നിവരെ മുരളീധരൻറെ പരാതിയുടെ അടിസ്ഥാനത്തിൽ മാള പോലീസ് സ്റ്റേഷനിലെ എസ്ഐ മാരായ കെആർ സുധാകരൻ, ഒപി അനിൽകുമാർ, സീനിയർ സിപിഒ മാരായ ഉണ്ണികൃഷ്ണൻ, ദിബീഷ്, ജിജീഷ്, ശ്യാം, വിനോദ്, ജിബിൻ, അഭിലാഷ്, രാഗിൻ എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി. റിമാൻഡ് ചെയ്തു. ഗോഡൗണിൻറെ പുറകു വശത്തെ ഷീറ്റ് മുറിച്ച് മാറ്റി ഗോഡൗണിനുള്ളിൽ കയറി മോഷണം നടത്തിയത്. ശ്രീചന്ദിനെതിരെ മാള പോലീസ്സ് സ്റ്റേഷനിൽ ഒരു അടിപിടി കേസ്സും അശ്രദ്ധമായി വാഹ്നമോടിച്ച് രണ്ട് പേർക്ക് പരിക്കേൽപ്പിച്ച കേസ്സിലും കൊരട്ടി പോലീസ് സ്റ്റേഷനിൽ മോഷണ കേസ്സിലും പ്രതിയാണ്. ഗിരീഷിനെതിരെ മാള പോലീസ് സ്റ്റേഷനിൽ അടിപിടി കേസ്സിലും പ്രതിയാണെന്ന് പോലീസ് അറിയിച്ചു.