ചാൾസ് ശോഭരാജിന്റെ സിനിമയെ വെല്ലുന്ന കൊലയാളി ജീവിത കഥ….
ഒരു കാലത്ത് ഇന്ത്യയിലും യൂറോപ്പിലും മരണത്തിന്റെ ഭീതി വിതച്ച ചാള്‍സ് ശോഭരാജ്. കൊന്നും കവര്‍ച്ച ചെയ്തും കിട്ടുന്ന സമ്പത്ത് ആഡംബര ജീവിതത്തിനായി മാത്രം ഉപയോഗിച്ച കൊടുംകുറ്റവാളി.
1972-നും 1976-നും ഇടയില്‍ പന്ത്രണ്ട് പേരെ ശോഭ്രാജ് കൊന്നുതള്ളിയെന്നാണ് ഔദ്യോഗിക കണക്കുകൾ. എന്നാല്‍ മൂപ്പതിലേറെയാളുകള് ഇയാളുടെ ക്രൂരതയ്ക്ക് ഇരയായിട്ടുണ്ടെന്നാണ് സ്ഥിരീകരിക്കാത്ത കണക്കുകള്‍ പറയുന്നത്.
ജീവിതത്തിൽ 95 ശതമാനം ജയിൽ ശിക്ഷ പൂർത്തിയാക്കിയതിന് പിന്നാലെ കുപ്രസിദ്ധ കൊലയാളി നേപ്പാൾ ജയിലിൽ നിന്നും മോചിതനായത് ഏതാനും മാസങ്ങൾക്ക്ക് മുൻപാണ്.