ശ്രീ കൂടൽ മാണിക്യ ക്ഷേത്രത്തിൽ ശ്രീരാമ പട്ടാഭിഷേകം കഥകളി ഇന്ന്.

ഇരിങ്ങാലക്കുട : ശ്രീ കൂടൽ മാണിക്യ ക്ഷേത്രത്തിലെ ഉൽസവാഘോഷത്തോടനുബന്ധിച്ച് ക്ഷേത്രത്തിൽ ഇന്ന് രാത്രി ശ്രീരാമ പട്ടാഭിഷേകം കഥകളി അവതരിപ്പിക്കും. ഉണ്ണായി വാരിയർ കലാനിലയത്തിലെ കഥകളി കലാകാരൻമാരാണ് അവതരിപ്പിക്കുക. ശ്രീരാമൻറെ ജനനം മുതൽ അയോധ്യ യിലെ പട്ടാഭിഷേകം വരെയുള്ളത് കഥകളി രൂപത്തിൽ അവതരിപ്പിക്കുന്നു. വർഷങ്ങൾക്ക് മുൻപെ ശ്രീ കൂടൽ മാണിക്യ ക്ഷേത്രത്തിൽ വലിയ വിളക്ക് ദിവസമാണ് ശ്രീരാമ പട്ടാഭിഷേകം കഥകളി അവതരിപ്പിക്കാറ്. ഇതോടെ ക്ഷേത്രത്തിലെ കഥകളിക്ക് സമാപനമായി. നാളെ വൈകീട്ട് ക്ഷേത്രത്തിൽ ഉൽസവാഘോഷത്തിൻറെ ഭാഗമായി പള്ളിവേട്ട. പള്ളിവേട്ട കഴിഞ്ഞ് ക്ഷേത്രത്തിലേക്ക് തിരിച്ച് എഴുന്നള്ളിപ്പിന് പഞ്ചവാദ്യം തുടർന്ന് പാണ്ടി മേളം. ഞായറാഴ്ച ഉൽസവാഘോഷങ്ങൾക്ക് സമാപനം കുറിച്ചു കൊണ്ട് രാപ്പാൾ ആറാട്ടു കടവിൽ ആറാട്ട്.