അക്ഷര ശ്ലോക രംഗത്തെ സമഗ്ര സംഭാവനക്കുള്ള പുരസ്‌കാരം എൻ മോഹനൻ നായർക്ക്

അക്ഷര ശ്ലോക രംഗത്തെ സമഗ്ര സംഭാവനക്കുള്ള പുരസ്‌കാരം എൻ മോഹനൻ നായർക്ക്

എഴുത്തുകാരനും അക്ഷര ശ്ലോക വിദഗ്ധനും കവന കൗതുകം പത്രാധിപരുമായിരുന്ന കടലായിൽ പരമേശ്വരന്റെ സ്മരണക്കായി ഏർപ്പെടുത്തിയിട്ടുള്ള അക്ഷര ശ്ലോക രംഗത്തെ സമഗ്ര സംഭാവനക്കുള്ള പുരസ്‌കാരം ഈ വർഷം ആലുവ തെക്കേ വാഴക്കുളo കാവ്യകലാകേന്ദ്രത്തിന്റെ ആചാര്യൻ എൻ മോഹനൻ നായർക്ക്.10001 രൂപയും മെമെന്റോയും
അടങ്ങുന്നതാണ് അവാർഡ്. മെയ്‌ 25 ന് പൂപ്പത്തി യോഗക്ഷേമം ഹാളിൽ ചേരുന്ന അനുസ്മരണ സമ്മേളനത്തിൽ അഡ്വ: വി. ആർ. സുനിൽകുമാർ അവാർഡ് സമ്മാനിക്കും. സമ്മേളനം ബെന്നി ബെഹനാൻ എം. പി. ഉദ്ഘാടനം ചെയ്യും. എഴുത്തുകാരനായ ബോണി തോമസ് മുഖ്യാതിഥി ആകും.വിവിധ കർമ്മ രംഗങ്ങളിൽ പെട്ട 5 പേരെ ആദരിക്കും.
മോഹനൻ നായർ ഇരുപത്തഞ്ചോളം വർഷമായി അക്ഷരശ്ലോക, കാവ്യകേളി, കവിതാലാപന പരിശീലന രംഗത്ത് പ്രവർത്തിച്ചുവരുന്നു. 800 ലധികം കുട്ടികൾ ശിഷ്യരായുണ്ട്.ഓൺലൈൻ ആയുംവിവിധ സ്ഥലങ്ങളിൽ നേരിട്ടും ക്ലാസുകൾ നടത്തിവരുന്നു. .സെമിനാറുകളിലും പരിശീലന കളരികളിലും പങ്കെടുത്ത് അക്ഷരശ്ലോകം, കവിതാലാപനം,കാവ്യകേളി എന്നിവയെക്കുറിച്ച് ക്ലാസ്സുകൾ നയിക്കാറുണ്ട്.സ്കൂൾ, യൂണിവേഴ്സിറ്റി മത്സരങ്ങൾക്ക് സംസ്ഥാന തലത്തിൽ വരെ വിധി കർത്താവായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.വിദ്യാഭ്യാസ വകുപ്പിൽ നിന്നും സൂപ്രണ്ട് ആയി വിരമിച്ച ഇദ്ദേഹം
ചങ്ങനാശ്ശേരി എൻഎസ്എസ് ആസ്ഥാനത്തെ എച്ച് ആർ വിഭാഗത്തിന്റെ വിദഗ്ദ്ധ സമിതി അംഗo ആയി പ്രവർത്തിച്ചിട്ടുണ്ട്.