പ്രൈവറ്റ് ബസിന്റെ ചില്ല് ഇഷ്ടിക എറിഞ്ഞ് തകർത്തതിൽ കേസിലെ പ്രതി റിമാന്റിലേക്ക്

പ്രൈവറ്റ് ബസിന്റെ ചില്ല് ഇഷ്ടിക എറിഞ്ഞ് തകർത്തതിൽ കേസിലെ പ്രതി റിമാന്റിലേക്ക്
വാടാനപ്പള്ളി : ഗുരുവായൂർ കൊടുങ്ങല്ലൂർ റൂട്ടിലോടുന്ന പുവ്വത്തിങ്കൾ പ്രൈവറ്റ് ബസിലെ കണ്ട്കടറായ തൃപ്രയാർ  സ്വദേശി ഏങ്ങൂർ വീട്ടിൽ ബൈജു 57 വയസ്സ് എന്നയാളെ ടിക്കറ്റെടുക്കാൻ പറഞ്ഞതിലുള്ള വൈരാഗ്യത്താൽ 15-05-20205 തിയ്യതി രാവിലെ 07.15 മണിക്ക് ബസിൽ വെച്ച് അസഭ്യം പറയുകയും ബസിൽ നിന്നിങ്ങി  ഗണേശമംഗലം ബസ് സ്റ്റോപ്പിനടുത്ത് ബസിന്റെ ചില്ല് ഇഷ്ടിക കൊണ്ട് എറിഞ്ഞ് പൊട്ടിക്കുകയും ചില്ല് ചിതറിത്തെറിച്ചും ഇഷ്ടിക കൊണ്ടും ബസിലെ യാത്രക്കാർക്ക് മരണം വരെ സംഭവിക്കുമായിരുന്ന സംഭവത്തിന് വാടാനപ്പള്ളി പോലീസ് സ്റ്റേഷനിൽ FIR രജിസ്റ്റർ ചെയ്തിരുന്നു. ഈ കേസിലേക്ക് തളിക്കുളം വില്ലേജ് കളാപറമ്പ്  സ്വദേശി പുതിയ വീട്ടിൽ സിദ്ദിഖ് 28 വയസ്സ് എന്നയാളെയാണ് വാടാനപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾക്ക് ശേഷം സിദ്ദിഖിനെ കോടതിയിൽ ഹാജരാക്കും.
വാടാനപ്പള്ളി പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ഷാഫി യൂസഫ്, എ എസ് ഐ രഘുനാഥൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ശ്രീജിത്ത്,സുരേഖ് സിവിൽ പോലീസ് ഓഫീസർമാരായ വിനീത്, ദീപക് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്