വധശ്രമക്കേസിൽ 2 യുവാക്കൾ റിമാന്റിലേക്ക്

വധശ്രമക്കേസിൽ 2 യുവാക്കൾ റിമാന്റിലേക്ക്
വലപ്പാട് : വലപ്പാട് പാട്ടുകുളങ്ങര  സ്വദേശി കുന്നത്ത് വീട്ടിൽ ശശികുമാർ 47 വയസ്സ് എന്നയാളെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയും ഇയാളുടെ ചേട്ടൻ മുരളീധരൻ, മുരളീധരന്റെ ഭാര്യ രാധ, ഷൺമുഖൻ എന്നിവരെ 14.05.2025 തിയ്യതി രാത്രി 08.30 മണിക്ക് പാട്ടുകുളങ്ങരയിലുള്ള മുരളീധരന്റെ വീടിൻറ മുൻവശത്തുളള റോഡിൽ വച്ച്  ആക്രമിച്ച് പരിക്കേൽപ്പിക്കുകയും ചെയ്ത സംഭവത്തിന് വലപ്പാട് പോലീസ് സ്റ്റേഷനിൽ FIR രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈ കേസിലേക്ക് പാട്ടുകുളങ്ങര കോളനി സ്വദേശി  കുറുപ്പം വീട്ടിൽ  നവീൻ കൃഷ്ണ 19 വയസ്,  ഇരിഞ്ഞാലക്കുട പൊറത്തിശ്ശേരി സ്വദേശി  വടശ്ശേരി  വീട്ടിൽ ശിവപ്രഭു 20 വയസ് എന്നിവരെയാണ് വലപ്പാട് പോലീസ് ഇന്ന് 15-05-2025 തിയ്യതി അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾക്ക് ശേഷം ഇവരെ കോടതിയിൽ ഹാജരാക്കും.
ഒരു മാസം മുമ്പ് നവനീത് കൃഷ്ണ  പാട്ടുകുളങ്ങര കോളനിക്ക് പുറത്തുള്ള കൂട്ടുകാരോടൊപ്പം കോളനിയിലെ മുരളീധരന്റെ വീടിന് സമീപത്തുള്ള കിണറ്റിൽ കരയിൽ നിന്ന് കുളിക്കുന്നത് മുരളീധരൻ  ചോദ്യം ചെയ്തിരുന്നു അതിന്റെ വരാഗ്യത്താലാണ് പ്രതികൾ ഇവരെ ആക്രമിച്ചത്.
വലപ്പാട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എം.കെ.രമേഷ്, സബ് ഇൻസ്പെക്ടർമാരായ എബിൻ.സി.എൻ, വിനോദ്കുമാർ, എ എസ് ഐ ഭരതനുണ്ണി, സി പി ഒ പ്രവീൺ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.