കഞ്ചാവ് വലിക്കാൻ കൊടുത്ത് ലൈംഗിക അതിക്രമം, കേസിൽ യുവാവിന് 75 വർഷം കഠിന തടവിനും 4,75,000 രൂപ പിഴയും

ചേർപ്പ് : അതിജീവിതയെ എൽകെജി പഠിക്കുന്ന സമയം മുതൽ വീട്ടിൽ വെച്ച് ലൈംഗികമായി പീഡിപ്പിച്ചും അഞ്ചാം ക്ലാസിൽ പഠിക്കുന്ന സമയം അതിജീവിത യുടെ വീട്ടിലേക്ക് അതിക്രമിച്ചുകയറി കഞ്ചാവ് വലിക്കാൻ കൊടുത്ത് ലൈംഗിക അതിക്രമം നടത്തിയ സംഭവത്തിന് 2024 വർഷത്തിൽ ചേർപ്പ് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ച കേസിൽ ചൊവ്വൂർ സ്വദേശി, തണ്ടക്കാരൻ വീട്ടിൽ, ശ്രീരാഗ് 25 വയസ്സ് എന്നയാളെയാണ് പോക്സോ ആക്ട്, ഇന്ത്യൻ ശിക്ഷാ നിയമം, ജുവനൈൽ ജസ്റ്റിസ് ആക്ട് എന്നിവയിലെ വിവിധ വകുപ്പുകൾ പ്രകാരം 75 വർഷത്തെ കഠിനതടവിനും 4,75,000 രൂപ പിഴ അടയ്ക്കുന്നതിനും ശിക്ഷിച്ചത്. തൃശൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ നമ്പർ 2 കോടതി ജഡ്ജ്, ശ്രീമതി. ജയ പ്രഭു 15-05-2025 തിയ്യതിയാണ് ശിക്ഷ വിധിച്ചത്.
പ്രോസിക്യൂഷൻ ഭാഗത്തുനിന്നും കേസിലെ തെളിവുകൾക്കായി 14 സാക്ഷികളെ വിസ്തരിക്കുകയും 22 രേഖകൾ ഹാജരാക്കുകയും ചെയ്തു. ചേർപ്പ് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ആയിരുന്ന വി.എസ് വിനീഷ് FIR രജിസ്റ്റർ ചെയ്ത് ആദ്യ അന്വേഷണം നടത്തിയ കേസിൽ ഇൻസ്പെക്ടർ ലൈജു മോൻ സി വി ആണ് തുടരന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. സബ് ഇൻസ്പെക്ടർ ഗിരീഷ്, എസ് സി പി ഒ സിന്റി എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സുനിത കെ എം, അഡ്വക്കേറ്റ് ഋഷി ചന്ദ് എന്നിവർ ഹാജരായി. പ്രോസിക്യൂഷൻ സഹായത്തിനായി എ എസ് ഐ വിജയശ്രീ, സി പി ഒ അൻവർ എന്നിവർ പ്രവർത്തിച്ചു.