കർഷക കോൺഗ്രസ്സ് ബഹുജന കർഷകമാർച്ച് നടത്തി

വെള്ളാംകല്ലൂർ:കേരളത്തിലെ കേരകൃഷി സംരക്ഷണത്തിന് ലോക ബാങ്ക് നൽകിയ 139 കോടി രൂപ വകമാറ്റി ചില വഴിച്ചതിൽ പ്രതിഷേധിച്ചു കൊണ്ടും, നെൽ കർഷകരോട് സംസ്ഥാന സർക്കാർ കാട്ടുന്ന കടുത്ത അവഗണനയിൽ പ്രതിഷേധിച്ചു കൊണ്ടും കർഷക കോൺഗ്രസ്സ് കൊടുങ്ങല്ലൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വെള്ളാംകല്ലൂർ കൃഷിഭവനിലേക്ക്ബഹുജന കർഷകമാർച്ച് നടത്തി.
യൂത്ത് കോൺഗ്രസ്സ് അഖിലേന്ത്യാ കോ-ഓർഡിനേറ്റർ ഷോൺ പെല്ലിശ്ശേരി ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡണ്ട് സാനിചക്കാലക്കൽ അദ്ധ്യക്ഷനായി.കർഷക കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി കെ.എൻ. സജീവൻ മുഖ്യപ്രഭാഷണം നടത്തി.കർഷക കോൺഗ്രസ്സ് സംസ്ഥാനകമ്മിറ്റി അംഗം എ.ആർ.ബൈജു , വെള്ളാംകല്ലൂർ ബ്ലോക്ക്പഞ്ചായത്ത് പ്രതിപക്ഷ നേതാവ് അഡ്വ. ശശികുമാർ ഇടപ്പുഴ, വെള്ളാങ്കല്ലൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എ.എ.മുസമ്മിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റുമാരായ കമാൽ കാട്ടകത്ത്, ഇ.വി. സജീവൻ, അയൂബ്കരൂപ്പടന്ന, വി.വി. ധർമ്മജൻ, എം.പി. സോണി, INTUC നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ജോപ്പി മങ്കിടിയൻ, വി. മോഹൻ
ദാസ് , സലീം അറക്കൽ, വി.ജി.സുമേഷ്കുമാർ, രാഹുൽ വിജയൻ ,അനൂപ് ആനപ്പാറ, ഇ.കെ.ജോബി,തുടങ്ങിയവർ പ്രസംഗിച്ചു. കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് മാരായ രമേശ് മാടത്തിങ്കൽ സ്വാഗതവും നോബൽ കണ്ണത്ത് നന്ദിയും പറഞ്ഞു .