കാവടി ഉത്സവത്തിനിടെയുള്ള തർക്കത്തെ തുടർന്ന് 3 പേരെ ആക്രമിച്ച കേസിൽ 5 യുവാക്കൾ റിമാന്റിൽ

കാവടി ഉത്സവത്തിനിടെയുള്ള തർക്കത്തെ തുടർന്ന് 3 പേരെ ആക്രമിച്ച കേസിൽ 5 യുവാക്കൾ റിമാന്റിൽ

കൈപമംഗലം പോലീസ് സ്റ്റേഷൻ പരിധിയിൽ 11/05/2025 തിയ്യതി രാത്രി 10.30 മണിക്ക് കൂട്ടാലപറമ്പ് അമ്പലത്തിനടുത്ത് വെച്ച് ഹൈസ്കൂൾ കാവടി സംഘത്തിന്റെ കമ്മിറ്റിയിലെ ഖജാൻജിയായ ചെന്ത്രാപ്പിന്നി കുറ്റാലപ്പറമ്പ് ദേശത്ത് മലയാട്ടിൽ വീട്ടിൽ ഋഷികേഷ് 29 വയസ്സ് എന്നയാൾ അമ്പലത്തിലെ ഉത്സവത്തോടനുബന്ധിച്ച് കാവിടിയിലെ വാദ്യമേളങ്ങളോടൊപ്പം ഡാൻസ് കളിക്കുകയായിരുന്ന പ്രതികളിൽ ഒരാളായ കൈപ്പമംഗലം കൂട്ടാലപറമ്പ് ദേശത്ത് കോട്ടുക്കൽ വീട്ടിൽ ആദിത്യ കൃഷ്ണ 21 വയസ്സ് എന്നയാളോട് അൽപം മാറിനിൽക്കുവാൻ പറഞ്ഞതിലുള്ള വിരോധത്താൽ ഋഷികേഷിനേയും സുഹൃത്തിനേയും അച്ചനേയും മർദ്ദിച്ച് പരിക്കേൽപ്പിക്കുകയും ഷർട്ടിൻ്റെ ഉള്ളിൽ ഒളിപ്പിച്ച വാൾ എടുത്ത് വീശി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തസംഭവത്തിന് കൈപ്പമംഗലം കൂട്ടാലപറമ്പ് ദേശത്ത് കോട്ടുക്കൽ വീട്ടിൽ ആദിത്യ കൃഷ്ണ 21 വയസ്സ്, ചെന്ത്രാപ്പിന്നി മുക്കപ്പിള്ളി വീട്ടിൽ വിഷ്ണു 27 വയസ്സ്, ചെന്ത്രാപ്പിന്നി മുക്കപ്പിള്ളി വീട്ടിൽ വൈഷ്ണവ് 25 വയസ്സ്, ചെന്ത്രാപ്പിന്നി ചാലിവള്ളി വീട്ടിൽ അതുൽ 23 വയസ്സ്, അന്തിക്കാട് ചെമ്മാപ്പിള്ളി ദേശത്ത് മണിയങ്കാട്ടിൽ വീട്ടിൽ പാർഥിവ് 22 വയസ്സ് എന്നിവരെ കൈപമംഗലം പോലീസ് അറസ്റ്റ് ചെയ്തു. നടപടിക്രമങ്ങൾക്ക് ശേഷം ഇവരെ കോടതിയിൽ ഹാജരാക്കിയതിൽ റിമാന്റ് ചെയ്തു.
ആദിത്യ കൃഷ്ണയുടെ പേരിൽ കൈപ്പമംഗലം പോലീസ് സ്റ്റേഷനിൽ ഒരു വധശ്രമക്കേസും കഞ്ചാവ് ബീഡി വലിച്ചതിനുള്ള ഒരു കേസുമുണ്ട്.
വിഷ്ണുവിൻ്റെ പേരിൽ കൈപ്പമംഗലം പോലീസ് സ്റ്റേഷനിൽ ഒരു വധശ്രമക്കേസും, കഞ്ചാവ് ബീഡി വലിച്ചതിനുള്ള 2 കേസും, മാള പോലീസ് സ്റ്റേഷനിൽ മനുഷ്യജീവന് അപകടം വരത്തക്ക വിധം വാഹനമോടിച്ചതിനുള്ള ഒരു കേസുമുണ്ട്
പാർത്ഥിവ് കൃഷയുടെ പേരിൽ വലപ്പാട് പോലീസ് സ്റ്റേഷനിൽ ഒരു വധശ്രമക്കേസും, ഒരു അടിപിടിക്കേസും കൈപ്പമംഗലം പോലീസ് കഞ്ചാവ് ബീഡി വലിച്ചതിനുള്ള ഒരു കേസുമുണ്ട്. കൈപമംഗലം പോലീസ് സ്റ്റേഷൻ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ബിജു കെ ആർ , സബ്ബ് ഇൻസ്പെക്ടർമാരായ അഭിലാഷ്, വിൻസെന്റ്, ഹരിഹരൻ, എ എസ് ഐ അൻവറുദ്ദീൻ സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ഫാറൂഖ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്