വൈദ്യുത കമ്പിയിൽ നിന്നും ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ചു.

മാള അന്നമനട മഹാദേവ ക്ഷേത്ര റോഡിനു സമീപം താമസിക്കുന്ന ആചാരവീട്ടിൽ ചന്ദ്രൻ__ഉഷ ദമ്പതികളുടെ മകൻ മയൂഖ് (21 )വൈദ്യുത ലൈനിൽ നിന്നും ഷോക്കേറ്റ് മരിച്ചു. തിങ്കളാഴ്ച വൈകീട്ട് ഇരുമ്പ് തോട്ടി ഉപയോഗിച്ച് തെങ്ങിൽ നിന്നും കരിക്കിടുവാൻ ശ്രമിക്കുന്നതിനിടെ തോട്ടി വൈദ്യുത ലൈനിൽ തട്ടി ഷോക്കേൽക്കുകയാണ് ഉണ്ടായത്. കാടുകുറ്റിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടെ മരണം സംഭവിച്ചു. സഹോദരൻ മനുദേവ്. ഇയാൾ ദുബായിൽ നിന്നും അവധിക്കു വന്ന് നാട്ടിലേക്ക് വന്നിരുന്നു ഞായറാഴ്ച തിരിച്ചു പോയി. മയൂഖ് മാള കോട്ടക്കൽ കോളേജിലെ ബിരുദ വിദ്യാർത്ഥിയാണ്. ഷോക്കേറ്റ് പിടയുന്നതു കണ്ട് വീട്ടുകാർ ഒച്ച വച്ചു. അയൽവാസി രക്ഷ പ്പെടുവാൻ അയാൾക്കും ഷോക്കേറ്റു. വേറൊരു അയൽവാസി ഉണക്ക പട്ട കൊണ്ട് തട്ടി താഴെയിട്ടു. പോസ്റ്റ്മാർട്ടത്തിനു ശേഷം സംസ്ക്കാരം.