ലോക ശാന്തിക്കും ഭാരത സൈന്യത്തിൻറെ വിജയത്തിനായി മഹാസുദർശന ഹോമം.

മാള ലോക ശാന്തിക്കും ഭാരത സൈന്യത്തിൻറെ വിജയത്തിനുമായി അന്നമനട പാലപ്പുഴ ചേന്ദപുരം വാമന മൂർത്തി ക്ഷേത്രത്തിൽ ക്ഷേത്ര മേൽശാന്തി അഡ്വ. ഒ.ഡി.ബാലചന്ദ്രൻറെ മുഖ്യ കാർമ്മികത്വത്തിൽ മഹാ സുദർശന ഹോമം നടത്തി. ക്ഷേത്ര ഭാരവാഹികളായ ഉണ്ണികൃഷ്ണ വാര്യർ, ഹരി ബാലചന്ദ്രൻ, രഞ്ജീവ് കെഎ, രാജേശ്വരി, ചാറ്റർജി , മാധവൻ, രാജീവ്, ലലന, രമ എന്നിവരും ഏറെ ഭക്തരും പങ്കെടുത്തു.