പുരസ്കാര ജേതാക്കൾക്ക് സ്വീകരണം

കാരുമാത്ര വാത്യാട്ട് ധർമ്മദൈവ ക്ഷേത്രം കമ്മിറ്റിയുടെ ആദിമുഖ്യത്തിൽ
അവാർഡ് നേടിയവരെ അനുമോദിച്ചു. എൻ.ടി.എ. നടത്തിയ സെഷൻ 1 ജെ ഇ ഇ മെയിൻ പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച ഗൗതം സുരേഷ്, ഇൻ്റർനാഷണൽ ഫൗണ്ടേഷൻ ഫോർ സോഷ്യൽ എംപർമെൻ്റിൻ്റെ ( IFSE) സ്വാഭാവിക വനം സംരക്ഷകനുള്ള ദേശീയ ബഹുമതി നേടിയ വി.കെ. ശീധരൻ എന്നിവരെ കമ്മിറ്റിയംഗം വി.ആർ. പുരുഷോത്തമൻ പൊന്നാട അണിയിച്ച് ആദരിച്ചു. വൈസ് പ്രസിഡണ്ട് വി.കെ. ധർമ്മൻ അധ്യക്ഷനായിരുന്നു. ട്രഷറർ വി.യു. സജീവൻ, കമ്മിറ്റിയംഗം വി.പി. ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.