ഉത്സവത്തിനിടെയുണ്ടായ തർക്കത്തിൽ യുവാക്കളെ കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി റിമാന്റിലേക്ക്..

പുതുക്കാട് പോലിസ് സ്റ്റേഷൻ പരിധിയിൽ ചെറുവാള്‍ വലിയകുന്ന് വനശാസ്ത്ര ഉത്സവത്തോടനുബന്ധിച്ച് ചെറുവാള്‍ ഗ്രൗണ്ടില്‍ വച്ച് നെന്മണിക്കര വില്ലേജിൽ ചെറുവാൾ ദേശത്ത്, മുഴുതൊട്ടിപറമ്പിൽ വീട്ടിൽ, അമൽ 24 വയസ്സ് എന്നയാളുടെ സുഹൃത്തുക്കളും ചെറുവാൾ ദേശത്ത് അയ്യൻചിറ വീട്ടിൽ ശശിധരൻ 62 വയസ്സ് എന്നയാളും തമ്മില്‍ വാക്ക് തർക്കമുണ്ടാവുകയും , അമൽ ഇവരെ പിടിച്ച് മാറ്റാന്‍ ചെന്നതിലുള്ള വിരോധത്താല്‍ 03.05.2025 തീയ്യതി 22.00 മണിയോടെ ചെറുവാള്‍ ഗ്രൗണ്ടില്‍ വെച്ച് അരയില്‍ സുക്ഷിച്ചിരുന്ന കത്തി എടുത്ത് അമലിനേയും സുഹൃത്ത് സുജിത്ത് 27 വയസ്സ്, കോവാത്ത് വീട്, ചെറുവാൾ ദേശം എന്നയാളേയും കത്തികൊണ്ട് കുത്തി പരിക്കേല്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കാര്യത്തിന് ശശിധരനെ പുതുക്കാട് പോലീസ് അറസ്റ്റ് ചെയ്തു.
പുതുക്കാട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ മഹേന്ദ്രസിംഹൻ, സബ് ഇൻസ്പെക്ടർമാരായ പ്രദീപ് എൻ, ലാലു, സുധീഷ് , എഎസ്ഐ ജോബി സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ നവീൻ കുമാർ , അജിത്ത് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.