സ്വതന്ത്ര കർഷക സംഘം കൺവെൻഷൻ നടത്തി.

കാഞ്ഞിരമറ്റം :-2025 മേയ് 16, 17 തിയതികളിൽ പാലക്കാട് നടക്കുന്ന സ്വതന്ത്ര കർഷക സംഘം സുവർണ്ണ ജൂബിലിയാഘോഷ പ്രവർത്തനത്തിൻ്റെ ഭാഗമായി പിറവം മണ്ഡല തല കൺവെൻഷൻ സംഘടിപ്പിച്ചു.
അരയൻകാവ് ഗ്രാൻ്റ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി എസ്.കെ.എസ് ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൽ ജലീൽ ആർട്ട്മെൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കൗൺസിലർ കെ.എം. അബ്ദുൽ കരിം അധ്യക്ഷനായി .ചെലവ് കുറഞ്ഞ കൃഷി രീതികളും, ഉൽപാദന സാധ്യതകളും എന്ന വിഷയത്തിൽ കർഷകൻ അസിസ് ചാലക്കൽ ക്ലാസ്സെടുത്തു.
മുസ്ലിം ലീഗ് മണ്ഡലം പ്രസിഡണ്ട് എം.എം. ബഷീർ മദനി, സെക്രട്ടറി അനസ് ആമ്പല്ലൂർ, യൂത്ത് ലീഗ് മണ്ഡലം പ്രസിഡണ്ട് കെ.എ. അനസ്, എസ്.കെ.എസ് ജില്ലാ സെക്രട്ടറി കെ.എ. നൗഷാദ്, പെൻഷനേഴ്സ് ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് കെ.എ. മജീദ്, എസ്. ഇ . യു താലൂക്ക് വൈസ് പ്രസിഡണ്ട് പി.എസ്. മുഹമ്മദ് ഉക്കാഷ് എന്നിവർ സംസാരിച്ചു.