നെടുംമ്പാൾ ബീവറേജിൽ നിന്ന് മദ്യം മോഷ്ടിച്ചയാൾ റിമാന്റിലേക്ക്….

പുതുക്കാട് : പുതുക്കാട് പോലീസ് സ്റ്റേഷൻ പരിധിയിൽ നെടുമ്പാൾ പ്രവർത്തിക്കുന്ന ബീവറേജ് കോർപ്പറേഷൻ ഔട്ട് ലെറ്റിൽ നിന്ന് 15760/- രൂപയുടെ ഇന്ത്യൻ നിർമിത വിദേശ മദ്യകുപ്പികൾ മോഷ്ടിച്ചതിന് തൊട്ടിപ്പാൾ പള്ളം സ്വദേശി പ്രവീൺ (37 ) എന്നയാളെയാണ് പുതുക്കാട് പോലീസ് അറസ്റ്റ് ചെയ്തത്…
നെടുമ്പാൾ ബീവറേജിൽ 29-04-2025 തിയ്യതിയിൽ കസ്റ്റമർക്ക് സ്വയം എടുത്ത് കൊണ്ട് പോയി ബില്ലടിക്കാവുന്ന പ്രീമിയം കൌണ്ടർ ലെ സ്റ്റോക്ക് പരിശോധിച്ചപ്പോഴാണ് മദ്യമടങ്ങിയ 8 കുപ്പികൾ സ്റ്റോക്കിൽ കുറവുള്ളതായി കണ്ടത്. തുടർന്ന് ജീവനക്കാർ CCTV പരിശോധിച്ചതിൽ 29-04-2025 തിയ്യതിയിൽ ഉച്ചക്ക് ശേഷം മദ്യമടങ്ങിയ 3 കുപ്പികൾ ഒരാൾ ബീവറേജിൽ നിന്ന് എടുത്തുകൊണ്ട് പോകുന്നതായി കാണുകയും തുടർന്ന് രാത്രി ഇയാൾ വീണ്ടും വന്ന് ഒരു മദ്യക്കുപ്പി എടുത്ത് അരയിൽ വയ്ക്കുകയും അടുത്തത് എടുക്കാൻ ശ്രമിക്കുമ്പോൾ ജീവനക്കാർ ഇയാളെ പിടികൂടി പോലീസിൽ ഏൽപിക്കുകയായിരുന്നു. ഈ സംഭവത്തിന് ഷോപ്പ് ഇൻ ചാർജ് സുമിഷയുടെ പരാതിയിൽ FIR രജിസ്റ്റർ ചെയ്തു. പ്രവീണിനെ കോടതിയിൽ ഹാജരാക്കി.
പുതുക്കാട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സജീഷ് കുമാർ.വി, സബ് ഇൻസ്പെക്ടർമാരായ പ്രദീപ്. എൻ, മുരളീധരൻ, എസ് സി പി ഒ അജി, സി പി ഒ നവീൻ കുമാർ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.