4 വയസുകാരിയെ ലൈംഗിക പീഡിപ്പിച്ചയാളെ 11 വർഷം കഠിന തടവിനും 1 ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു.

ചാലക്കുടി : മോതിരക്കണ്ണി , മണ്ണുപ്പുറം കുഴിക്കാടൻ വീട്ടിൽ ശിവൻ (56 വയസ്) എന്നയാളെയാണ് ചാലക്കുടി സ്പെഷ്യൽ ഫാസ്റ്റ് ട്രാക്ക് കോടതി 11 വർഷത്തെ കഠിന തടവിനും 100000 /-(ഒരുലക്ഷം രൂപ) പിഴ ഒടുക്കുന്നതിനും ശിക്ഷിച്ചത്. POCSO ACT, Sec 7, 8 പ്രകാരം 3 വർഷം കഠിന തടവും 25,000 രൂപ പിഴയും (പിഴ നൽകുന്നില്ലെങ്കിൽ അധികമായി 3 മാസം കഠിന തടവ് അനുഭവിക്കണം), POCSO ACT Sec 9(m), 10 പ്രകാരം 5 വർഷം കഠിന തടവും 50,000 രൂപ പിഴയും (പിഴ നൽകുന്നില്ലെങ്കിൽ അധികമായി 5 മാസം കഠിന തടവ് അനുഭവിക്കണം), IPC Sec 354A(1)(i) പ്രകാരം ശിക്ഷ: 3 വർഷം കഠിന തടവും 25,000 രൂപ പിഴയും (പിഴ നൽകുന്നില്ലെങ്കിൽ അധികമായി 3 മാസം കഠിന തടവും അനുഭവിക്കണം) എന്നിങ്ങനെയാണ് ശിക്ഷ വിധിച്ചത്. പിഴ ഒടുക്കിയാൽ അത് അതിജീവിത നൽകാനും വിധിയിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്. സ്പെഷ്യൽ ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി . P. A. സിറാജ്ജുദ്ധീൻ ആണ് ശിക്ഷ വിധിച്ചത്. ചാലക്കുടി പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ സജീവ് എം കെ അന്വേഷണം നടത്തി കുറ്റ പത്രം സമർപ്പിച്ച കേസിലാണ് വിധി. പ്രോസിക്യൂഷനു വേണ്ടി ചാലക്കുടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ്. T. ബാബുരാജ് ഹാജരായി. പ്രോസിക്യൂഷൻ നടപടികൾ ശ്രീമതി. ചിത്തിര V. R ഏകോപിപ്പിച്ചു.