ലഹരിക്കെതിരെ ഫുഡ്ബോൾ കളിച്ച് ഒരു ഇടവക ദേവാലയം

ലഹരിക്കെതിരെ ഫുഡ്ബോൾ കളിച്ച് ഒരു ഇടവക ദേവാലയം

പിറവം കോളങ്ങായി സെൻ്റ് മൈക്കിൾസ് പള്ളിയിലെ കുടുംബ കൂട്ടായ്മയുടെ ആഭിമുഖ്യത്തിലാണ് ലഹരിക്കെതിര ഫുഡ്ബോൾ കളിച്ചത് വർദ്ധിച്ച് വരുന്ന ലഹരി വിപത്തിനെതിരെ മത്സരബുദ്ധിയോടെയുള്ള വാശിയോടെ കുടുംബ യൂണിറ്റ് അംഗങ്ങൾ പോരാടി പുരുഷന്മാർക്കായി മെൻസ് ഫൈവ് S ടൂർണമെന്റും വനിതകൾക്കായി പെനാൽറ്റി ഷൂട്ടൗട്ടും ആണ് സഘടിപ്പിച്ചത് ബ്ലൈൻഡ് ഫുട്ബാൾ അടക്കം നിരവധി ഇന്റർനാഷ്ണൽ മത്സരങ്ങൾ നിയന്ത്രിച്ച തൃപ്പുണിത്തുറ സ്വദേശി ബൈജു എ വി ആണ് ടൂർണമെന്റ് റഫറിയായത്

പിറവം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടറും ലഹരിക്കെതിരെ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്യുന്ന കെ എസ് ജയൻ ഫുട്ബോൾ ടൂർണ്ണമെൻറ് ഉദ്ഘാടനം ചെയ്തു ഇടവക വികാരി ഫാദർ ജോസഫ് കൊടിയൻ അധ്യക്ഷത വഹിച്ചു വാർഡ് കൗൺസിലർ വത്സല വർഗീസ് സിസ്റ്റർ ആനി എസ് എം എ വൈസ് ചെയർമാൻ വർഗ്ഗീസ് മഞ്ഞളി തുടങ്ങിയവർ ആശംസകൾ പറഞ്ഞു ട്രസ്റ്റിമാരായ ജോസുകുട്ടി പാണ്ടിയാലിൽ സ്വാഗതവും ജോസ് കുഴിക്കാട്ടിൽ നന്ദിയും പറഞ്ഞു

ആണുങ്ങളുടെ ഫുട്ബോൾ മാച്ചിൽ സെന്റ് സെബാസ്റ്റ്യൻ യൂണിറ്റ് ഒന്നാം സ്ഥാനവും സെൻറ് ജോസഫ് യൂണിറ്റ് രണ്ടാം സ്ഥാനം കരസ്ഥമാക്കി വനിതകളുടെ പെനാൽറ്റി ഷൂട്ടൗട്ടിൽ സെൻറ് പോൾ യൂണിറ്റ് ഒന്നാം സ്ഥാനവും സെൻറ് ജോസഫ് യൂണിറ്റ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി

ലഹരിക്കെതിരെ ബോധവൽക്കരണ പരിപാടികൾ ഇനിയും സംഘടിപ്പിക്കുമെന്നും നിരവധി പദ്ധതികളുമായി ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ സെൻറ് മൈക്കിൾസ് പള്ളിയിലെ കുടുംബയൂണിറ്റ് ഒന്നടങ്കം ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്നും വൈസ് ചെയർമാൻ വർഗീസ് മഞ്ഞളി പറഞ്ഞു