‘വാസവദത്ത’ മധുരയിൽ.

‘വാസവദത്ത’ മധുരയിൽ.

മഹാകവി കുമാരനാശാന്റെ ‘കരുണ’യെ ഒരു ധാർമ്മിക വിചാരണക്ക് വിധേയമാക്കുന്ന “വാസവദത്ത”എന്ന ചിത്രത്തിൽ തെന്നിന്ത്യൻ നായിക ഇനിയ വാസവദത്തയാവുന്നു.
ശിവ മീനാച്ചി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷാജി പൂച്ചാക്കൽ നിർമ്മിച്ച് ശ്യാം നാഥ് രചനയും സംവിധാനവും നിർവ്വഹിക്കുന്ന “വാസവദത്ത ” ജൂലായ് 25-ന് മധുര കാരക്കുടിയിൽ
ആരംഭിക്കുന്നു.

സിനിമയിലും വെബ്ബ് സീരീസുകളിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്യുന്ന റോബിൻ സെബാസ്റ്റ്യൻ ഉപഗുപ്തനാവുന്നു. ‘എന്നൈ പിരിയാതെ’, ‘ആലു ചട്ടിയം’ തുടങ്ങിയ തമിഴ് ചിത്രങ്ങളിൽ നായികയായും മലയാള ചലച്ചിത്ര ആൽബ പരസ്യങ്ങളിലൂടെയും ശ്രദ്ധേയയായ രമ്യ തോഴിയായും രംഗത്തു വരുന്നു.

സുധീർ കരമന തൊഴിലാളി നേതാവായിട്ടാണ് പ്രത്യക്ഷപ്പെടുന്നത്. രാഹുൽ മാധവ്,ശിവ മുരളി,അരുൺ കിഷോർ,അലൻസിയർ, ശ്രുതി തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ സംവിധായകൻ ശ്യാം നാഥ് തന്നെ എഴുതിയ വരികൾക്ക് ജെറി അമൽദേവ് സംഗീതം പകരുന്നു.മധു ബാലകൃഷ്ണൻ , ഗായത്രി,ജ്യോത്സന തുടങ്ങിയവരാണ് ഗായകർ.
കെ.പി. നമ്പ്യാതിരി ഛായാഗ്രഹണം നിർവ്വഹിക്കുന്നു. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് മുജീബ് ഒറ്റപ്പാലം, കല-വിഷ്ണു നെല്ലായ, വസ്ത്രാലങ്കാരം- സുനിൽ റഹ്മാൻ , ചമയം-മനോജ് അങ്കമാലി,പി ആർ ഒ-എ എസ് ദിനേശ്.