അനധികൃത മദ്യ വില്‍പ്പന: ഒരാൾ അറസ്റ്റിൽ.

അനധികൃത മദ്യ വില്‍പ്പന: ഒരാൾ അറസ്റ്റിൽ.

വെള്ളാംങ്ങല്ലൂർ. അനധികൃതമായി വീട്ടിൽ ഇന്ത്യൻ വിദേശ നിർമ്മിത മദ്യം  വില്‍പ്പനക്കായി സൂക്ഷിച്ച് വച്ചതിന് രഹസ്യ വിവരത്തിൻറെ അടിസ്ഥാനത്തിൽ കോണത്തുകുന്ന് ജനത കോർണർ പെരുമ്പാലവിൽ വീട്ടിൽ ഉണ്ണി52 എന്ന ആളെ ഇരിങ്ങാലക്കുട പോലീസ് ഇൻസ്പെക്ടർ ഷാജൻ എംഎം ൻറെ നേതൃത്വത്തിൽ എസ്ഐ മാരായ ക്ളീറ്റസ്, സിഎം മുഹമ്മദ് റാഫി, സുബിൻ ,എഎസ്ഐ സിന്ധു, സിപിഒ മാരായ ഷാബു എംഎം, ജിബിൽ കുമാർ എന്നിവരടങ്ങുന്ന  അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. നടപടികൾക്കു ശേഷം കോടതിയിൽ ഹാജരാക്കും. ഇയാളിൽ നിന്നും 9 പ്ളാസ്റ്റിക് കുപ്പികളിലായി 4.5  ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം പിടി കൂടിയത്.