ശിക്ഷാ വിധിക്കു ശേഷം കോടതിയിൽ ഹാജരാകാതെ ഒളിവിൽ നടന്നിരുന്ന വധശ്രമകേസിലെ പ്രതി ജയിലിലേക്ക്

വലപ്പാട് : വധശ്രമ കേസിൽ ശിക്ഷാ വിധിക്കു ശേഷം പിന്നീട് ബഹുമാനപ്പെട്ട കോടതിയിൽ ഹാജരാകാതെ ഒളിവിൽ നടന്നിരുന്ന സന്ദീപ് 28 വയസ്സ്, മന്നംപറമ്പിൽ ഹൗസ്, എകെജി ദേശം, നാട്ടിക വില്ലേജ് എന്നയാളെ 25 – 04- 2025 രാത്രി 09:30 മണിയോടെ നാട്ടിക പരിസരത്തു നിന്നും വലപ്പാട് പോലീസ് പിടികൂടി. സന്ദീപിന് ബഹുമാനപ്പെട്ട കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.
സന്ദീപിന് വലപ്പാട് പോലീസ് സ്റ്റേഷനിൽ 2015, 2016 വർഷങ്ങളിൽ ഓരോ വധശ്രമ കേസുകളും 2019, 2022 വർഷങ്ങളിൽ ഓരോ അടിപിടികേസുകളും അടക്കം 5 ക്രിമിനൽ കേസുകളുണ്ട്.
വലപ്പാട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ രമേഷ്.എം.കെ , എ എസ് ഐ മാരായ മനോജ്, രാജേഷ് കുമാർ, സിവിൽ പോലീസ് ഓഫിസർമാരായ ബിജേഷ്, ജെസ്ലിൻ തോമസ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.