തൃപ്രയാർ സെന്ററിൽ ഇരുമ്പുവടി കൊണ്ട് കൊലപ്പെടുത്താൻ ശ്രമം: പ്രതികളിൽ ഒരാൾ കൂടി റിമാന്റിലേക്ക്

തൃപ്രയാർ സെന്ററിൽ ഇരുമ്പുവടി കൊണ്ട് കൊലപ്പെടുത്താൻ ശ്രമം: പ്രതികളിൽ ഒരാൾ കൂടി റിമാന്റിലേക്ക്
വലപ്പാട് : 2025 ഏപ്രിൽ 15ന് രാവിലെ 9.40 മണിക്ക് തൃപ്രയാർ സെന്ററിൽ വെച്ച് നാട്ടിക സ്വദേശിയായ നമ്പേട്ടിവീട്ടിൽ രാധാകൃഷ്ണൻ (56 വയസ്സ്) എന്നയാളെ മാരകായുധമായ ഇരുമ്പുവടി കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിന് താന്ന്യം തോട്ടാഞ്ചിറ ദേശത്ത് പട്ടാട്ട് വീട്ടിൽ സനിൽ 29 വയസ്സ് , എന്നയാളെ ഇന്ന് പെരിങ്ങോട്ടുകര ഭാഗത്തുനിന്നും വലപ്പാട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ രമേഷ്.എം.കെ യും സംഘവും അറസ്റ്റ് ചെയ്തു.
രാധാകൃഷ്ണനും സുഹൃത്തായ തൃപ്രയാർ സ്വദേശിയായ ആറുകെട്ടി വീട്ടിൽ ഷിബു 39 വയസ് എന്നയാളും രാധാകൃഷ്ണനെ ആക്രമിച്ച താന്ന്യം കറുത്തുള്ളി കളരിക്കൽ വീട്ടിൽ  സായ് രാജ് (25 വയസ്സ്), എന്നയാളും മറ്റുും തമ്മിൽ 2 മാസം മുമ്പ് അടിപിടി ഉണ്ടായതിന് വലപ്പാട് പോലീസ് സ്റ്റേഷൻ കേസെടുത്തിരുന്നു. ആ സംഭവത്തിന്റെ വൈരാഗ്യത്താലാണ് സായ് രാജും താന്ന്യം ചാഴൂപുരക്കൽ വീട്ടിൽ  ബണ്ടി എന്ന് വിളിക്കുന്ന  കാർത്തികും (22 വയസ്സ്) താന്ന്യം ചക്കമലത്ത് വീട്ടിൽ റോഷനും(26 വയസ്സ്) സനിലും ചേർന്ന് 15-04-2025 തിയ്യതി രാവിലെ 09.40 മണിക്ക് രാധാകൃഷ്ണൻ തൃപ്രയാർ സെന്ററിൽ ഇരിക്കുന്ന സമയം  2 ബൈക്കുകളിലായി വരികയും  രാധാകൃഷ്ണനെ ഇരുമ്പ് വടികൊണ്ടും കൊന്ന വടികൊണ്ടും ആക്രമിച്ച് പരിക്കേൽപിക്കുകയും  ഇരുമ്പുവടി കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു. അവിടെയുണ്ടായിരുന്ന രാധാകൃഷ്ണന്റെയും ഷീബുവിന്റെയും ബൈക്കുകളും ഇവർ തല്ലി തകർത്തു. സംഭവം കണ്ട് ഷിബുവും മറ്റ് സുഹൃത്തുക്കളും രാധാകൃഷ്ണന്റെ അടുത്തേക്ക് വരുമ്പോഴേക്കും ഇവർ ബൈക്കിൽ കയറി രക്ഷപ്പെടുകയായിരുന്നു. രാധാകൃഷ്ണനെ കാറിൽ കയറ്റി ആശുപത്രിലേക്ക് അയച്ചതിന് ശേഷം ഷിബു വലപ്പാട് പോലീസ് സ്റ്റേഷനിൽ വന്ന് പരാതി പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ FIR രജിസ്റ്റർ ചെയ്തിട്ടുള്ളത്.
ഈ കേസിലേക്ക് അന്വേഷണം നടത്തി വരവെ റോഷൻ, കാർത്തിക്, സായ് രാജ് എന്നിവരെ നേരത്തേ തന്നെ പിടികൂടി കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തിരുന്നു..
വലപ്പാട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ രമേഷ്.എം.കെ , സബ്ബ് ഇൻസ്പെക്ടർ സദാശിവൻ, സീനിയർ സിവിൽ പോലീസ് ഓഫിസർമാരായ ലെനിൻ, സിവിൽ പോലീസ് ഓഫിസർമാരായ ജെസ്ലിൻ തോമസ്, സിജി എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.