അമ്പഴക്കാട് വീട്ടിൽ ആടുകളെ ചത്ത നിലയിൽകണ്ടെത്തി

അമ്പഴക്കാട് വീട്ടിൽ ആടുകളെ ചത്ത നിലയിൽകണ്ടെത്തി

മാള അമ്പഴക്കാട് പഞ്ഞിക്കാരൻ ലാലു തോമസിൻറെ വീട്ടിൽ രണ്ട് ആടുകളെ ചത്ത നിലയിൽ കണ്ടെത്തി. ഒരു ആടിൻറെ കഴുത്തിൻറെ ഭാഗം കടിച്ച്  മാംസം ഭക്ഷിച്ച നിലയിലായിരുന്നു. ഒരു ആടിൻറെ ഭാഗം കടിച്ച നിലയിലായിരുന്നു.  ഒരു ആട് ഗർഭിണിയായിരുന്നു. മൂന്ന് ആടുകൾ വേറെ ഉണ്ടായിരുന്നുവെങ്കിലും അതിന് ഒന്നും സംഭവിച്ചീട്ടില്ല.ശനിയാഴ്ച വെളുപ്പിന് മൂന്ന് മണിയോടെ അയൽവാസികൾ ആടുകളുടെ നിർത്താതെയുള്ള കരച്ചിൽ കേട്ടതിനെ തുടർന്ന് വീട്ടുകാരെ വിവരം അറിയിച്ചതിനെ തുടർന്ന് പരിശോധിച്ചപ്പോഴാണ് ആടുകളെ ചത്ത നിലയിൽ കണ്ടെത്തിയത്.  വീടിനു സമീപം പാടം ആണ്.കുറുനരിയാണൊ അജ്ഞാത ജീവിയാണൊ ആടുകളെ ആക്രമിച്ചതെന്ന സംശയത്തിലാണ് നാട്ടുകാരും വീട്ടുകാരും. ആഴ്ചകൾക്ക് മുൻപ് അമ്പഴക്കാട് ആറ് ആടുകളെ ആക്രമിച്ചിരുന്നു.  പടം അമ്പഴക്കാട് ആടുകൾ ചത്ത നിലയിൽ.