മാധ്യമ വേട്ട എല്ലാ പരിധികളും ലംഘിക്കുന്നു: ഒ എം പി സി
ലോകം കണ്ട ഏറ്റവും വലിയ ഫാസിസ്റ്റുകളെ പോലും നാണിപ്പിക്കും വിധമാണ് പിണറായി സർക്കാരിന്റെയും കേരള പോലീസിന്റെയും പ്രവർത്തനങ്ങളെന്ന് ഓൺലൈൻ മീഡിയ പ്രസ്ക്ലബ് ദേശീയ നിർവാഹകസമിതി യോഗം കുറ്റപ്പെടുത്തി. കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും മത്സരിച്ച് മാധ്യമങ്ങളെ വേട്ടയാടുകയാണ്. ഇതിന് ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്കറിയക്കും ഏഷ്യാനെറ്റ് റിപ്പോർട്ടർ അഖില നന്ദകുമാറിനും എതിരായ കേസുകൾ.