ലഡാക്കിൽ സൈനിക അഭ്യാസത്തിനിടെ അപകടം; 5 സൈനികർക്ക് വീരമൃത്യു
സൈനിക പരിശീലനത്തിനിടെ അപകടത്തിൽപ്പെട്ട് അഞ്ച് സൈനികർ മരിച്ചു. ലഡാക്കിലെ ദൗലത് ബേഗ് ഓൾഡിയിൽ ടാങ്കുകളുടെ പരിശീലനത്തിനിടെയാണ് അപകടം ഉണ്ടായത്. നദി മുറിച്ചുകടക്കുന്നതിടെ ജലനിരപ്പ് കുത്തനെ ഉയർന്നതോടെ ടാങ്കുകൾ അപകടത്തിൽപ്പെടുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.
പുലർച്ച മൂന്ന് മണിയോടെയാണ് അപകടം ഉണ്ടായത്. ടി- 72 ടാങ്കാണ് അപകടത്തിൽപ്പെട്ടത്. അഞ്ചു സൈനികരുടെയും മൃതദേഹം കണ്ടെടുത്തതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അപകടത്തിൽ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് അനുശോചനം അറിയിച്ചു.