ആമസോണിലെ അസാധാരണമായ അതിജീവനം
അവിശ്വനീയമായ ഒരു അതിജീവനത്തിൻറെ കഥയാണ് കഴിഞ്ഞ ദിവസങ്ങളിൽ ലോകം ചർച്ച ചെയ്തത്. ലോകത്തിലെ തന്നെ ഏറ്റവും ഭയപ്പെടുത്തുന്ന നിബിഡ വനമാണ് ആമസോൺ കാടുകൾ. ഇന്ത്യയുടെ ഇരട്ടി വലിപ്പമുണ്ട് ആമസോൺ കാടുകൾക്ക്. ജൈവവൈവിധ്യത്തിൻറെ കലവറ കൂടിയാണ് ഈ കാടുകൾ.
ആമസോൺ മഴക്കാടുകളിൽ കൊടുംവനത്തിൽവിമാനം തകർന്നു വീഴുന്നു. ആമസോൺ കാടുകളിലെ ഇരുട്ടിലേക്ക് അപ്രത്യക്ഷമാവുന്ന അനേകം വിമാനങ്ങളില്‍ ഒന്ന് മാത്രമായിരുന്നു അത്.
പതിനഞ്ച് ദിവസത്തിന് ശേഷം മൂന്ന് മൃതദേഹങ്ങൾ രക്ഷാപ്രവർത്തകർ കണ്ടെടുത്തെങ്കിലും കുട്ടികളെ കുറിച്ച ഒരു വിവരവും ലഭിച്ചില്ല. പരിസരം മുഴുവൻ അരിച്ചുപെറുക്കിയെങ്കിലും വിമാനത്തിൽ ഉണ്ടായിരുന്ന നാല് കുട്ടികളെക്കുറിച്ച് യാതൊരു സൂചനയും ലഭിച്ചില്ല. അപകടത്തിൽനിന്ന് ഈ കുട്ടികൾ രക്ഷപ്പെട്ടിട്ടുണ്ട് എന്നതായിരുന്നു ആദ്യ നിഗമനം.. അവിടെ നിന്നും തുടങ്ങുകയാണ് രക്ഷാപ്രവര്‍ത്തനം.