കോഴിക്കോട് ചികിത്സയിലിരുന്ന 12 വയസുകാരന് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു
ചർദ്ദിയും തലവേദനയും ബാധിച്ച് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന 12 വയസുകാരന് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. അഞ്ച് ദിവസമായി കോഴിക്കോട്ട് സ്വകാര്യ ആശുപത്രിയിൽ തുടരുന്ന കുട്ടിയുടെ ആരോഗ്യ നില ഗുരുതരമായി തുടരുകയാണ്.
ഛർദ്ദിയും തലവേദനയും മൂലമാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഫറൂഖ് കോളേജിനടുത്ത് ഇരുമൂളിപ്പററമ്പ് സ്വദേശിയാണ്. ഫറൂഖ് കോളേജിനടുത്തുള്ള അച്ചംകുളത്തിൽ കുട്ടി കുളിച്ചിരുന്നു ഇതാകാം രോഗബാധയ്ക്ക് കാരണമെന്നാണ് നിഗമനം. കുളത്തിൽ ഇറങ്ങി ആറ് ദിവസത്തിന് ശേഷമാണ് രോഗലക്ഷണം കണ്ടുതുടങ്ങിയത്. കുളത്തിൽ കുളിച്ചവരുടെ വിവരങ്ങൾ ആരോഗ്യവകുപ്പ് ശേഖരിക്കുന്നുണ്ട്.
Also Watch : https://youtu.be/kMR-VoeIbGU KALKI 2898 AD Movie Review | Kerala Theatre Response | Prabhas | Deepika Kalki 2898 AD
നേരത്തെ അഞ്ച് വയസുകാരിയായ കണ്ണൂർ സ്വദേശിനിയും 13കാരിയായ മലപ്പുറം സ്വദേശിനിയും രോഗം ബാധിച്ച് മരിച്ചിരുന്നു. ആലപ്പുഴയിലും 15കാരൻ രോഗം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചിരുന്നു.