സ്പീക്കർ സ്ഥാനത്തേക്ക് മത്സരം! ഓം ബിർലയ്ക്കെതിരെ കൊടിക്കുന്നിൽ സുരേഷ്
സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി സ്പീക്കർ സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ്!! സ്പീക്കർ സ്ഥാനത്തേക്ക് എൻഡിഎ സ്ഥാനാർഥിയായി ഓം ബിർലയും ഇൻഡ്യാ സഖ്യത്തിന്റെ സ്ഥാനാർത്ഥിയായി കൊടിക്കുന്നിൽ സുരേഷും നാമനിർദേശ പത്രിക സമർപ്പിച്ചു. മുന്നണികൾ തമ്മിൽ സമവായത്തിലെത്തുകയാണ് പതിവ്. ഈ പതിവ് തെറ്റിച്ച് ആദ്യമായാണ് ഈ സ്ഥാനത്തേക്കു മത്സരം നടക്കുന്നത്. ഡെപ്യൂട്ടി സ്പീക്കർ സ്ഥാനത്തിൽ ഉറപ്പ് ലഭിക്കാത്തതിനാലാണ് സ്പീക്കർ സ്ഥാനത്തേക്ക് ഓം ബിർളക്കെതിരായി മത്സരിക്കാൻ തീരുമാനിച്ചത്. മൂന്ന് സെറ്റ് നാമനിർദ്ദേശപത്രികൾ കൊടിക്കുന്നിൽ സമർപ്പിച്ചു.
കഴിഞ്ഞ രണ്ടു തവണകളിലായി സ്പീക്കർ സ്ഥാനത്തിരിക്കുന്ന ഓം ബിർല മൂന്നു തവണയായി രാജസ്ഥാനിലെ കോട്ടയിൽനിന്നുള്ള എംപിയാണ്.