ടി20 ലോകകപ്പ് : അഫ്ഗാന് ചരിത്ര വിജയം; ബംഗ്ലാദേശിനെ തകർത്തത് എട്ട് റൺസിന്
സൂപ്പർ എട്ട് ഗ്രൂപ്പ് ഒന്നിലെ നിർണായക മത്സരത്തിൽ എട്ട് റൺസിനായിരുന്നു അഫ്ഗാനിസ്ഥാന്റെ ജയം.ഓസ്ട്രേലിയ എന്ന വൻമരവും കടപുഴകി. സെമിയിൽ ദക്ഷിണാഫ്രിക്കയാണ് അഫ്ഗാനിസ്താന്റെ എതിരാളികൾ. സെമി സാധ്യതകൾ ആർക്കെന്ന് പ്രവചനാതീതമായ തരത്തിൽ ആയിരുന്നു നിർണായക മത്സരങ്ങളിലെ ഫലം.
Also Watch : https://youtu.be/5N1eG9FeJPQമുഖ്യമന്ത്രി കസേരയ്ക്ക് കണ്ണും നട്ട് മുരളീധരൻ
ഇന്നത്തെ അഫ്ഗാന്റെ വിജയവും അപ്രതീക്ഷിതമായിരുന്നു. ‘മഴ കൂടി കളിച്ച’ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാൻ നിശ്ചിത 20-ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 115-റൺസെടുത്തപ്പോൾ 12.1 ഓവറിൽ 116-റൺസെന്ന ലക്ഷ്യത്തിനായി പൊരുതാനുറച്ചായിരുന്നു ബംഗ്ലാദേശ് ബാറ്റിങ് നിര ഇറങ്ങിയത്. എന്നാൽ അത് സാധിച്ചില്ലെന്ന് മാത്രമല്ല അവസാന നിമിഷത്തിൽ മത്സരം അഫ്ഗാനിസ്താന് അനുകൂലമായി മാറുകയും ചെയ്തു.
മഴമൂലം വിജയലക്ഷ്യം 19-ഓവറിൽ 114-റൺസാക്കിയിരുന്നു. എന്നാൽ, ബംഗ്ലാദേശ് 105-റൺസിന് പുറത്തായി. നാല് വിക്കറ്റെടുത്ത് റാഷിദ് ഖാൻ അഫ്ഗാൻ നിരയിൽ തിളങ്ങി.