മലയാളത്തിൽ സത്യപ്രതിജ്ഞ ചെയ്ത് സുരേഷ് ഗോപി
മലയാളത്തിൽ, ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി. പാർലമെന്റ് അംഗമായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് പീഠത്തിലേക്കു കയറും മുൻപാണ് ഭഗവാന്റെ നാമം ജപിച്ചത്. സത്യപ്രതിജ്ഞയിലേക്കു കടക്കും മുൻപ് ‘കൃഷ്ണാ ഗുരുവായൂരപ്പാ ഭഗവാനേ’ എന്നു ചൊല്ലി പീഠത്തിന് അരികിൽ എത്തി സത്യപ്രതിജ്ഞ ചെയ്തു.
ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽനിന്നും വിജയിച്ച ഏക ബിജെപി അംഗമാണ് സുരേഷ് ഗോപി. സത്യപ്രതിജ്ഞയ്ക്കു ശേഷം ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും നോക്കി തൊഴുതാണ് അദ്ദേഹം സീറ്റിലേക്ക് മടങ്ങിയത്.