‘ജന്മദിനാഘോഷം വേണ്ട; കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തിൽപെട്ടവരെ സഹായിക്കണം’; നടൻ വിജയ്
തമിഴ്നാട്ടിലെ കള്ളക്കുറിച്ചിയിൽ 50 പേരുടെ മരണത്തിനിടയാക്കിയ വിഷമദ്യ ദുരന്തത്തിൽപെട്ടവരെ സഹായിക്കണെമന്ന് അഭ്യർത്ഥിച്ച് നടനും തമിഴ്നാട് വെട്രി കഴകം അധ്യക്ഷനുമായ വിജയ്. ഇതിന്റെ ഭാഗമായി ജന്മദിനാഘോഷം ഒഴിവാക്കണമെന്ന് പാർട്ടി സ്ഥാപകനായ നടൻ വിജയ് അണികളോട് അഭ്യർത്ഥിച്ചതായി തമിഴക വെട്രി കഴകം ജനറൽ സെക്രട്ടറി എൻ. ആനന്ദ് പറഞ്ഞു.
കഴിഞ്ഞ ദിവസം വിഷമദ്യ ദുരന്തത്തിൽപെട്ടവരെ താരം ആശൂപത്രിയിൽ സന്ദർശിച്ചിരുന്നു. വിവിധ ആശുപത്രികളിൽ കഴിയുന്ന ആളുകള്‍ക്കാണ് ആശ്വാസവുമായി വിജയ് എത്തിയത്.