നീറ്റ് പരിക്ഷാ വിവാദം; ചോദ്യ പേപ്പർ ചോർന്നതായി അറസ്റ്റിലായ വിദ്യാർത്ഥിയുടെ മൊഴി
നീറ്റ് ചോദ്യപേപ്പർ ചോർന്ന് കിട്ടിയെന്ന് വിദ്യാർത്ഥിയുടെ മൊഴി. മെയ് അഞ്ചാം തീയതി നടന്ന പരീക്ഷയുടെ ചോദ്യപേപ്പർ തലേന്ന് തന്നെ കിട്ടിയെന്നാണ് വിദ്യാർത്ഥിയുടെ മൊഴി.ബീഹാർ സ്വദേശിയായ 22 വയസുകാരനാണ് മൊഴി നൽകിയത്. സമസ്തിപൂർ പൊലീസിന് നൽകിയ മൊഴിപ്പകർപ്പ് പുറത്ത് വന്നു. തൻ്റെ ബന്ധു വഴി മെയ് നാലിന് ചോദ്യപേപ്പർ കിട്ടിയെന്നും വിദ്യാർത്ഥി മൊഴി നൽകി