പതിനെട്ടാം ലോക്സഭയുടെ ആദ്യ സമ്മേളനം ജൂൺ 24 മുതൽ ജൂലൈ 3 വരെ നടക്കും
പതിനെട്ടാം ലോക്സഭയുടെ ആദ്യ സമ്മേളനം ജൂൺ 24 മുതൽ ജൂലൈ മൂന്ന് വരെ നടക്കും. മൂന്നാം മോദി സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് പിന്നാലെയാണ് ലോക്സഭയുടെ ആദ്യ സമ്മേളനം വിളിച്ചത്.സമ്മേളനത്തിൽ ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞ, സ്പീക്കർ തെരഞ്ഞെടുപ്പ് എന്നിവ നടക്കും.
ജൂൺ 24 ന് രാഷ്ട്രപതി ദ്രൗപദി മുർമു പാർലമെൻറിനെ അഭിസംബോധന ചെയ്യും.രാജ്യസഭ സമ്മേളനം ജൂൺ 27 മുതൽ ജൂലൈ 3 വരെ നടക്കും.