കെ മുരളീധരന് വേണ്ടി പ്രചരണത്തിനിറങ്ങി കർണാടക ഉപമുഖ്യമന്ത്രി
തൃശൂർ : ദേശീയ നേതാക്കളെ കളത്തിൽ ഇറക്കി പ്രചാരണം രംഗം കൊഴുപ്പിച്ചിരിക്കുകയാണ് കോൺഗ്രസ് മുന്നണികൾ. തൃശൂരിൽ കെ മുരളീധരന് വേണ്ടി ഡി. കെ ശിവകുമാർ പ്രചാരണത്തിനിറങ്ങി. മുഖ്യമന്ത്രി പിണറായി വിജയനെതിരെ കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ ആഞ്ഞടിച്ചു
പ്രധാനമന്ത്രിയെ തന്നെ തൃശ്ശൂരിലേക്കെത്തിക്കാൻ ബിജെപി ഒരുങ്ങുന്നതിനിടയിലാണ് സ്റ്റാർ പ്രചാരകനായ കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെ കളത്തിലിറക്കിയുള്ള കോൺഗ്രസ് പ്രചാരണം.