300 യൂണിറ്റ് വൈദ്യുതി സൗജന്യം; ഒപ്പം സബ്സിഡിയും
കൊച്ചി : ഈ വേനകത്ത് സംസ്ഥാനത്ത വൈദ്യുതി ഉപയോഗം സർവകാല റെക്കോർഡിൽ എത്തിയിരുന്നു. അതുപോലെ വൈദ്യുതി ബിൽ വരുമ്പോൾ തൊട്ടടുത്ത് ഓക്സിജൻ മാസ്ക് കരുതേണ്ട അവസ്ഥ നിലവിൽ ഉണ്ട് കാരണം ബില്ലിലെ തുക കണ്ട് നിങ്ങളുടെ ബോധം പോവുകയാണെങ്കിൽ അത് സഹായിച്ചേക്കും..
അമിതമായ വൈദ്യുതി നിരക്കുകൾ മൂലം പ്രതിസന്ധിയിലായ ജനങ്ങൾക്ക് ആശ്വാസമായിരിക്കുകയാ ഈ കേന്ദ്ര പദ്ധതി. അതുകൊണ്ട് തന്നെ സോളാറിലേക്ക് മാറുന്നവരുടെ എണ്ണം ദിനപ്രതി വർധിച്ചു വരുകയാണ്. പ്രതേകിച്ച് കേരളത്തിൽ. അത്തരക്കാരെ ലക്ഷ്യമിടട്ടുള്ള കെന്ദ്ര സർക്കാരിന്റെ പദ്ധതി ആണ് പിഎം സൂര്യ ഘർ മുഫ്ത് ബിജിലി യോജന റൂഫ് ടോപ് സോളാർ സ്ഥാപിക്കുന്നതിലൂടെ വൈദ്യുതി ബില്ലിൽ ലാഭം നേടാനും മിച്ചമുള്ള വൈദുതി kseb ക്ക് വിൽക്കാനും കഴിയും , കെ എസ് ഇ ബിക്ക് നൽകുന്ന വൈദ്യുതിക്ക് നിശ്ചിത തുക തിരികെ ലഭിക്കുകയും ചെയ്യും,…
ഇന്ത്യയിൽ ഒരു കോടി വീടുകളിൽ സൗരോഗം എത്തിക്കാൻ ലക്ഷ്യമിട്ടാണ് സർക്കാർ ഇ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. മൊത്തം 75,021 കോടി രൂപ ചെലവുവരുന്ന പ്രധാനമന്ത്രിസൂര്യ ഘര്‍: മുഫ്ത് ബിജ്ലി യോജനയ്ക്ക് (സൗജന്യ വൈദ്യുതി പദ്ധതി) feb 29 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്കി.
2 കിലോവാട്ട് സംവിധാനങ്ങള്‍ക്ക് കേന്ദ്ര സാമ്പത്തിക സഹായമായി അവയുടെ ചെലവിന്റെ 60% ഉം 2 മുതല്‍ 3 കിലോവാട്ട് വരെ ശേഷിയുള്ള സംവിധാനങ്ങള്‍ക്ക് അവയ്ക്കുണ്ടാകുന്ന അധിക ചെലവിന്റെ 40% ഉം ഈ പദ്ധതിപ്രകാരം ലഭ്യമാക്കും. കേന്ദ്ര സാമ്പത്തിക സഹായം (സി.എഫ്.എ) 3 കിലോവാട്ടുവരെയായി പരിമിതപ്പെടുത്തും. നിലവിലെ തറവില അടിസ്ഥാനത്തില്‍, 1 കിലോവാട്ട് സിസ്റ്റത്തിന് 30,000 രൂപ, 2 കിലോവാട്ട് സിസ്റ്റങ്ങള്‍ക്ക് 60,000 രൂപ, 3 കിലോവാട്ട് അല്ലെങ്കില്‍ അതില്‍ കൂടിയ സിസ്റ്റങ്ങള്‍ക്ക് 78,000 രൂപ എന്ന നിരക്കില്‍ സബ്സിഡി ഭ്യമാകുമെന്നതാണ് ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നത്.
കുടുംബങ്ങള്‍ ദേശീയ പോര്‍ട്ടല്‍ വഴി സബ്സിഡിക്ക് അപേക്ഷിക്കുകയും. 3 കിലോവാട്ട് വരെയുള്ള റെസിഡന്‍ഷ്യല്‍ ആര്.ടി.എസ് സംവിധാനങ്ങള്‍ സ്ഥാപിക്കുന്നതിന് നിലവിലെ കുറഞ്ഞ പലിശയായി എകദേശം 7%ന് ഈടുരഹിത വായ്പയിലൂടെ കുടുംബങ്ങള്‍ക്ക് ഉല്‍പ്പന്നങ്ങള്‍ പ്രാപ്യമാക്കാനും കഴിയും.