പ്രതിഷേധിക്കുന്നത് ജനാധിപത്യാവകാശം: കെ ഡി പി

പ്രതിഷേധിക്കുന്നത് ജനാധിപത്യാവകാശം: കെ ഡി പി

കൊച്ചി: വന്യമൃഗങ്ങളുടെ ആക്രമണങ്ങളിൽ മനുഷ്യജീവൻ പൊലിയുന്നത് തുടർക്കഥകളാവുമ്പോൾ ജനങ്ങൾ പ്രതിഷേധിക്കുന്നതും ജനനേതാക്കൾ അത്തരം പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകുന്നതും സർവ്വസാധാരണമാണ്.

ജനാധിപത്യ സംവിധാനത്തിൽ പുലരുന്ന നാട്ടിൽ അത്തരം പ്രതിഷേധസമരങ്ങൾക്ക് നേതൃത്വം നൽകുന്ന നേതാക്കളെ പോലീസ് വളരെ മൃഗീയമായി കൈകാര്യം ചെയ്യുന്നതും ജാമ്യമില്ലാ വകുപ്പുകളിട്ട് കേസെടുക്കുന്നതും സാധാരണമാവുന്ന സ്ഥിതിയാണുള്ളത്. ഇത് തീക്കൊള്ളി കൊണ്ട് തലചൊറിയുന്നതിന് സമാനമാണെന്ന് കേരള ഡെമോക്രാറ്റിക് പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി സുരേഷ് വേലായുധൻ, സംസ്ഥാന ട്രഷറർ സിബി തോമസ് എന്നിവർ മുന്നറിയിപ്പ് നൽകി.

എറണാകുളത്ത് ഡിസിസി പ്രസിഡണ്ട് മുഹമ്മദ് ഷിയാസ്, മാത്യു കുഴൽനാടൻ എംഎൽഎ എന്നിവരെയും കോഴിക്കോട് ഡിസിസി പ്രസിഡണ്ട് കെ.പ്രവീൺ കുമാർ ഉൾപ്പടെയുള്ള നേതാക്കളെയും പോലീസ് നേരിട്ട രീതി തികച്ചും അപലപനീയമാണ്. ഇത് തുടരാനാണ് ഭാവമെങ്കിൽ കേരളം സമാനതകളില്ലാത്ത പ്രക്ഷോഭസമരങ്ങൾക്ക് സാക്ഷ്യം വഹിക്കുമെന്ന് കെഡിപി നേതാക്കൾ പറഞ്ഞു.