കൊച്ചിയിൽ കോൺഗ്രസ് മാർച്ച് അക്രമാസക്തം
കൊച്ചിയിൽ കോൺഗ്രസിന്റെ പോലീസ് സ്റ്റേഷൻ മാർച്ച് അക്രമാസക്തം. കൊച്ചി സിറ്റി പോലീസ് കമ്മീഷണറുടെ ഓഫീസിലേക്കായിരുന്നു കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം.
ഡി സി സി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ നേതൃത്വത്തിൽ വനിതകൾ അടക്കം നൂറുകണക്കിന് പ്രവർത്തകരാണ് പ്രതിഷേധത്തിൽ പങ്കെടുക്കുന്നത്.
പോലീസ് രണ്ടുതവണ ജല പീരങ്കി പ്രയോഗിച്ചു. എന്നിട്ടും പിരിഞ്ഞു പോകാതെ പ്രവർത്തകർ പ്രതിഷേധം ശക്തമാക്കി.ഇതിനിടെ പ്രവർത്തകരും പോലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി.
ബാരിക്കേഡ് മറിച്ചിടാനുള്ള ശ്രമത്തിനിടയാണ് ജലപീരങ്കി പ്രയോഗം നടത്തിയത്. കമ്പും, കരിങ്കൊടികളും പ്രവർത്തകർ പോലീസിന് നേരെ വലിച്ചെറിഞ്ഞു