ലാസ്റ്റ് ഗ്രേഡ് സർവന്റ് അടക്കം 46 കാറ്റഗറികളിൽ പിഎസ് സി വിജ്ഞാപനം
അവസാന തീയതി ജനുവരി 17
വിവിധ വകുപ്പുകളിൽ ലാസ്റ്റ് ഗ്രേഡ് സർവന്റ്, കൃഷി വകുപ്പിൽ അഗ്രികൾച്ചറൽ അസിസ്റ്റന്റ് തസ്തികകളടക്കം 46 കാറ്റഗറികളിലേക്ക് പിഎസ് സി വിജ്ഞാപനമിറക്കി. ജനുവരി 17 വരെ അപേക്ഷിക്കാം. എൽഡിസിയും ലാസ്റ്റ് ഗ്രേഡും ഉൾപ്പെട്ട പരീക്ഷകൾ കഴിഞ്ഞ തവണ രണ്ടു ഘട്ടമായാണ് നടത്തിയിരുന്നത്. എന്നാൽ, ഇത്തവണ ഈ രീതി ഉപേക്ഷിച്ചു. ഒറ്റപരീക്ഷയുടെ അടിസ്ഥാനത്തിൽ തന്നെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും.
ലാസ്റ്റ് ഗ്രേഡ് സർവന്റ് തസ്തികയിൽ ഏഴാം ക്ലാസ് വിജയികൾക്ക് അപേക്ഷിക്കാം. ബിരുദധാരികൾ അപേക്ഷിക്കാൻ പാടില്ല. പ്രായപരിധി: 18-36. രണ്ടു തസ്തികയിലും പട്ടികജാതി/പട്ടിക വർഗ്ഗക്കാർക്ക് 5 വർഷവും മറ്റു പിന്നാക്ക വിഭാഗക്കാർക്ക് 3 വർഷവും ഉയർന്ന പ്രായപരിധിയിൽ ഇളവു ലഭിക്കും.
കഴിഞ്ഞ ദിവസമാണ് വിവിധ വകുപ്പുകളിൽ എൽഡി ക്ലർക്ക് (നേരിട്ടും തസ്തികമാറ്റം വഴിയും) തസ്തിക ഉൾപ്പെടെ 26 തസ്തികയിൽ പിഎസ്സി വിജ്ഞാപനം പുറപ്പെടുവിച്ചത്. ഒമ്പതു തസ്തികയിൽ നേരിട്ടാണ് നിയമനം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2024 ജനുവരി 03 രാത്രി 12 മണി വരെയാണ്.