നവകേരളം എൻ. ഡി. എ സർക്കാറിലൂടെ ” എന്ന രാഷ്ട്രീയ ക്യാമ്പയിന് തുടക്കം കുറിച്ച് റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ കേരള ഘടകം.
പിന്തുണ പ്രഖ്യാപിച്ച് ഹിന്ദു മഹാസഭയും,ബി. ജെ. പി അവഗണിച്ചു എന്ന് ആരോപണമുള്ള ഭാരതീയ ശിവസേനയും
2026 കേരള അസ്സബ്ലി ഇലക്ഷൻ ലക്ഷ്യം കണ്ട് “നവകേരളം എൻ. ഡി. എ സർക്കാറിലൂടെ “പുതിയ രാഷ്ട്രീയ ക്യാമ്പയിന് തുടക്കം കുറിച്ച് എൻ. ഡി. എ ഘടക കക്ഷിയായ റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ കേരള ഘടകം. ക്യാമ്പയിൻ ആർ. പി. ഐ ദേശീയ വൈസ് പ്രസിഡന്റ് ശ്രീമതി നുസ്രത്ത് ജഹാൻ നയിക്കുമെന്ന് പാർട്ടി സംസ്ഥാന കൺവീനർ പി. ആർ. സോംദേവ് അറിയിച്ചു. 2014 ന് ശേഷം എൻ. ഡി. എ അനുകൂല നിലപാട് ശക്തമായി രൂപം കൊണ്ടിട്ടുപോലും കേരളത്തിൽ സർക്കാർ ഉണ്ടാകാൻ കഴിയാതെപോയ സാഹചര്യം എറണാകുളത്ത് പി. ആർ. സോംദേവിന്റെ അധ്യക്ഷതയിൽ ചേർന്ന സംസ്ഥാന സമിതി വിലയിരുത്തി.പാർട്ടി ശക്തിപെടുത്തുന്നതിനോടോപ്പം വിവിധ സാംസ്കാരിക, അർദ്ധ രാഷ്ട്രീയ സംഘടനകളെയും ഉൾപ്പെടുത്തിയായിരിക്കും ക്യാമ്പയിനിന്റെ പൊതുപരിപാടികൾ സംസ്ഥാനമാകെ സജീകരിക്കുക.
എസ്. എൻ. ഡി. പി, എൻ. എസ്. എസ്, കെ. പി. എം. എസ് എന്നീ ഹിന്ദു നവോത്ഥാന സംഘടനകളുമായി പാർട്ടി തുറന്ന ചർച്ചക്ക് പാർട്ടി വേദിയൊരുക്കും.ക്യാമ്പയിന്റെ പൊതുപരിപാടികളിൽ ” ഭീകരവാദവിമുക്തകേരളം ” എന്ന വിഷയത്തെ കേന്ദ്രീകരിച്ച് യുവാക്കൾക്കുവേണ്ടി പ്രത്യേക പഠന ശിബിരങ്ങൾ റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ യൂത്ത് ഫെഡറേഷന്റെ നേതൃത്വത്തിൽ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും സംഘടിപ്പിക്കും.ഹിന്ദു-ക്രിസ്ത്യൻ – മുസ്ലിം ഐക്യ കേരളം എന്ന തത്വത്തെ ആസ്പദമാക്കി ശ്രീനാരായണ ഗുരുദേവന്റെ നാമത്തിൽ കേരള ജനതക്കുവേണ്ടി പൊതു വേദികൾക്കും സാംസ്കാരിക സമ്മേളനങ്ങൾക്കും പാർട്ടി വഴിയൊരുക്കും.
റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ വിമൻ ഫെഡറേഷന്റെ നേതൃത്വത്തിൽ ” കേരള നാരീശക്തി” എന്ന പേരിൽ വിമൻ – എംപവർമെന്റ് പ്രോഗ്രാമുകളും, പ്രധാന മന്ത്രി ശ്രീ. നരേന്ദ്ര മോദി ഭാരതത്തിലെ എല്ലാ പെൺകുട്ടികൾക്കും വിദ്യാഭ്യാസം എന്ന കാഴ്ചപാടോടുകൂടി തുടങ്ങിവച്ച ” ബേട്ടി ബചാവോ ബേട്ടി പടാവോ ” എന്ന മദ്രാവാക്യം ഏറ്റെടുത്തുകൊണ്ട് വിവിധ എൻ. ജി. ഒ, സി. എസ്. ആർ വ്യവസ്ഥകളുമായി ചേർന്ന് കേരളത്തിലെ എല്ലാപെൺകുട്ടികൾക്കും സൗജന്യവിദ്യാഭ്യാസം ഉറപ്പുവരുത്തും.ഷെഡ്യൂൽഡ് ട്രൈബ് – വനവാസി വിഭാഗത്തിൽപ്പെട്ടവർക്ക് സർക്കാർ വ്യവസ്ഥകളുമായി സഹകരിച്ച് വിവിധ ക്ഷേമപദ്ധതികൾ നടപ്പിലാക്കും . എസ്. സി/ എസ്. എസ്. ടി, ഒ. ബി. സി വിഭാഗത്തിൽ പെടുന്നവർ നേരിടുന്ന ചൂഷണങ്ങൾക്ക് തടയിടുംവിധം വിവിധ സമരപരിപാടികൾക്ക് വേദിയൊരുക്കും.
ഇസ്ലാമിക്ക് ട്രെഡീഷനിലെ പ്രത്യേക വിഭാഗമായ സൂഫികൾക്ക് വേണ്ടി പ്രത്യേക സംഘടന സംവിധാനവും,സാമ്പത്തിക സംവരണതിന് അർഹരായ ബ്രാഹ്മണ സമുദായത്തിൽപ്പെട്ട ആളുകൾക്ക് പ്രത്യേക വെഫെയർ സ്കീമുകളും, സാംസ്കാരിക സമിതികളും രൂപീകരിക്കും.പാർട്ടിയുടെ ബൗദ്ധിക തലത്തിലുള്ള പ്രവർത്തനങ്ങളെ ഏകോപിക്കുന്നതിനായി സംസ്ഥാന- ജില്ലാ – മണ്ഡലം അടിസ്ഥാനത്തിൽ ശാസ്ത്ര സാഹിത്യ സെൽ, വ്യവസായികളുടെയും, ചെറുകിടകച്ചവടകാരുടെയും ഉന്നമന ത്തിനുവേണ്ടി വ്യവസായി സെൽ, മെഡിക്കൽ വിഭാഗവുമായി ബന്ധപ്പെട്ടുപ്രവർത്തിക്കുന്നവരുടെ ക്ഷേമത്തിനായി മെഡിക്കൽ സെൽ,ന്യൂനപക്ഷ വിഭാഗത്തിനുവേണ്ടിയുള്ള സേവന പ്രവർത്തങ്ങൾ ഉറപ്പുവരുത്തുനത്തിനായി മൈനോരിറ്റി സെൽ എന്നീ വിഭാഗങ്ങൾക്ക് പാർട്ടി അടിയന്തിരമായി തുടക്കം കുറിക്കും.ഭാരതത്തിന്റെ സോഫ്റ്റ് പവർ വികസനതിനുവേണ്ടി കൊച്ചി കേന്ദ്രീകരിച്ച് കേന്ദ്ര സർക്കാറിന്റെ സഹായത്തോട്കൂടി ഇന്റർനാഷണൽ സമിറ്റുകൾ ആസൂത്രണം ചെയ്യും.
കൊച്ചി മെട്രോ നഗരത്തെ ഭാരതത്തിന്റ ഫാഷൻ ക്യാപിറ്റൽ ആക്കി തീർക്കുന്നതിനു വേണ്ടിയുള്ള പ്രത്യേക പദ്ധതികളും, കൊച്ചിൻ ഫാഷൻ ഇൻഡസ്ട്രിയുടെ വികസനതിനുവേണ്ടി വിവിധ സിന്ഡിക്കേറ്റുകളും, ഇവെന്റുകളും ഏകോപിക്കും.പാർട്ടിയുടെ കേരളത്തിലെ തുടർപ്രവവർത്തനങ്ങൾക്കുവേണ്ടിയുള്ള മാർഗ്ഗനിർദ്ദേശങ്ങൾ കേരളത്തിന്റെ പ്രത്യേക ചുമതലയുള്ള പാർട്ടി ദേശീയ ജനറൽ സേക്രട്ടറി ശ്രീ. രാജീവ് മേനോൻ നൽകുമെന്നും, ശ്രീമതി. നുസ്രത്ത് ജഹാൻ പാർട്ടി മുന്നോട്ട് വച്ച ക്യാമ്പയിൻ നയിക്കാൻ മാത്രമല്ല കേരളം ഭരിക്കാൻക്കൂടി പര്യാപ്തമായ രാഷ്ട്രീയനേതാവണെന്നും, റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ മുന്നോട്ടു വച്ച “നവകേരളം എൻ. ഡി. എ സർക്കാറിലൂടെ ” എന്ന ക്യാമ്പയിന് ഔപചാരികമായി പിന്തുണ പ്രഖ്യാപിച്ച ഹിന്ദു മഹാസഭ പാർട്ടി സംസ്ഥാന പ്രസിഡന്റ് ശ്രീ. കിഷനും, ഭാരതീയ ശിവസേന പാർട്ടി സംസ്ഥാന പ്രസിഡന്റ് ശ്രീ. അനിൽ ദാമോദ റിനും പാർട്ടിയുടെ പേരിൽ നന്ദിയും അഭിവാദ്യങ്ങളും നേരുന്നതായും പാർട്ടി സംസ്ഥാന കൺവീനർ പി. ആർ. സോംദേവ് അറിയിച്ചു.