ഗവർണര്‍ക്കെതിരായ അക്രമം: ഗൂഢാലോചനകുറ്റത്തിനു പിണറായി വിജയനെതിരെ കേസെടുക്കണമെന്ന് മന്ത്രി കെ സുധാകരൻ
ഗവർണറെ ആക്രമിച്ച എസ്എഫ്ഐ പ്രവർത്തകർക്കെതിരെ ചുമത്തിയത് ദുർബലമായ വകുപ്പുകളാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി. തന്നെ ആക്രമിക്കാന്‍ മുഖ്യമന്ത്രിയാണ് പ്രതിഷേധക്കാരെ അയച്ചതെന്ന് ഗവർണര്‍ തന്നെ ആരോപിക്കുന്നുണ്ട്. വധശ്രമത്തിനും ഗൂഢാലോചനകുറ്റത്തിനുമുള്ള വകുപ്പുകള്‍ ചുമത്തി പിണറായി വിജയനെതിരെ കേസെടുക്കണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിച്ച കോൺഗ്രസ് പ്രവർത്തകരെ ക്രൂരമായി മർദിക്കുകയും വധശ്രമത്തിന് കേസെടുക്കുകയും ചെയ്തു. പ്രവർത്തകരെ ക്രൂരമായി മര്‍ദിച്ച സിപിഐഎം ക്രിമിനലുകള്‍ക്കെതിരെ അദ്യം കേസെടുത്തില്ല. ഈ കേസ് പരിഗണിച്ച ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി രൂക്ഷമായ ഭാഷയിലാണ് പൊലീസിന്റെ നടപടിയെ വിമര്‍ശിച്ചത്. മന്ത്രിമാര്‍ക്ക് മാത്രമല്ല, ജനത്തിനും സംരക്ഷണം ഉപ്പാക്കണമെന്ന് കടുത്ത ഭാഷയില്‍ കോടതി താക്കീതും ചെയ്തു. ഇതിനെ തുടര്‍ന്നാണ് കേസെടുക്കാന്‍ പൊലീസ് തയ്യാറായതെന്നും അദ്ദേഹം പറഞ്ഞു.