ഒന്നരമാസം പ്രായമുളള കുഞ്ഞിനെ കൊലപ്പെടുത്തിയ കേസ്; അമ്മയും സുഹൃത്തും റിമാൻഡില്‍
കലൂരില്‍ ഒന്നരമാസം പ്രായമുളള കുഞ്ഞിന്റെ കൊലപാതകത്തില്‍ അമ്മ അശ്വതിയെയും സുഹൃത്ത് ഷാനിഫിനെയും റിമാൻഡ് ചെയ്തു.
15 ദിവസമാണ് റിമാൻഡ് കാലാവധി. ആലുവ കോടതിയാണ് പ്രതികളെ റിമാൻഡ് ചെയ്തത്.
മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്. ഒന്നരമാസം പ്രായമുള്ള കുഞ്ഞിനെ ആസൂത്രണം ചെയ്ത് ക്രൂരമായി കൊലപ്പെടുത്തിയെന്നാണ് കേസ്.
കൊലപാതകം, ജുവനൈല്‍ ജസ്റ്റിസ് നിയമ പ്രകാരമുള്ള കേസ് അടക്കമാണ് ഇരുവര്‍ക്കുമെതിരെ ചുമത്തിയിരിക്കുന്നത്. പ്രതികളുടെ കസ്റ്റഡിക്കായി എളമക്കര പൊലീസ് അപേക്ഷ നല്‍കും.
ഡിസംബര്‍ ഒന്നാം തീയതിയാണ് അശ്വതിയും ഷാനിഫും കറുകപളളിയിലെ ലോഡ്ജില്‍ മുറിയെടുത്തത്. ലോഡ്ജില്‍ വച്ച് ഷാനിഫ് കുഞ്ഞിനെ കാല്‍മുട്ടുകൊണ്ട് തലയ്ക്ക് ഇടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട ഇരുവരും ഒരുമിച്ച് കഴിയാൻ തീരുമാനിച്ചിരുന്നു. ഇരുവരും പരിചയപ്പെട്ട സമയം അശ്വതി ഗര്‍ഭിണിയായിരുന്നു. കുട്ടി മരിച്ചാല്‍ ശരീരം നീല നിറമാകുമോ എന്ന് ഷാനിഫ് ഗൂഗിളില്‍ തിരഞ്ഞതായി പൊലീസ് പറഞ്ഞു. അശ്വതി മുമ്ബ് നിയമപ്രകാരം വിവാഹിതയായിരുന്നുവെന്നും പൊലീസ് അറിയിച്ചു