മിഥുൻ മാനുവൽ തോമസ് – ജയറാം ചിത്രമായ അബ്രഹാം ഒസ്‌ലർ ജനുവരി പതിനൊന്നിന്.
ശക്തമായ തിരിച്ചുവരവിന് ഒരുങ്ങി ജയറാം. മലയാളികളുടെ ജനപ്രീയനും കുടുംബ നായകനുമായ ജയറാം അബ്രഹാം ഓസ്‌ലറിലൂടെ വീണ്ടും തിരിച്ചെത്തുന്നു. ത്രില്ലിംഗ് ചിത്രങ്ങളുടെ ഹിറ്റ് സംവിധായകനായ മിഥുൻ മാനുവൽ തോമസിന്റെ ചിത്രമാണ് ഓസ്‌ലർ . മമ്മൂട്ടി അതിഥി വേഷത്തിൽ എത്തുന്നു എന്ന പ്രേത്യകതയും ഈ ചിത്രത്തിനുണ്ട്.
അബ്രഹാം ഒസ്‌ലർ എന്ന ചിതത്തിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. 2024 ജനുവരി 11 നാണ് ഈ ചിത്രം പ്രദർശനത്തിനെത്തുന്നത്. വൻ പ്രദർശന വിജയവും മികച്ച അഭിപ്രായവും നേടിയ അഞ്ചാം പാതിരാ എന്ന ക്രൈം ത്രില്ലർചിത്രത്തിനു ശേഷം മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയിൽ ഈ ചിത്രത്തിന് വലിയ പ്രാധാന്യമുണ്ട്. ഇതിനിടയിൽ മിഥുൻ മാനുവൽ തോമസ് തിരക്കഥ രചിച്ച രണ്ടു ചിത്രങ്ങൾ പ്രദർശനത്തിയിരുന്നു. ഗരുഡനും, ഫീനിക്സും. രണ്ടു ചിത്രങ്ങളും അഭിപ്രായത്തിലും പ്രദർശനശാലകളിലും മികച്ച മുന്നേറ്റമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഈ പിൻബലവും അബ്രഹാം ഒസ് ലറിനെ പ്രേഷകരുടെ ഇടയിൽ ഏറെ പ്രതീഷയുണർത്താൻ സഹായിച്ചിരിക്കുകയാണ്.
നിരവധി ദുരൂഹതകളും, സസ്‌പെൻസും നിറഞ്ഞ മെഡിക്കൽ ത്രില്ലർ ജോണറിലുള്ള ഒരു ചിത്രമായിരിക്കുമിത്.
അപ്രതീഷിതമായ കഥാപാതങ്ങളുടെ കടന്നുവരവും, വഴിത്തിരിവുകളും ഈ ചിത്രത്തെ ഏറെ വ്യത്യസ്ഥമാക്കുന്നു. അൽപ്പം ഇടവേളക്കുശേഷം മലയാളത്തിലേക്കു കടന്നുവരുന്ന ജയറാമിന്റെ
അഭിനയ ജീവിതത്തിലെ അവിസ്മരണീയ കഥാപാതമായിരിക്കും ഇതിലെ അബ്രഹാം ഒസ്‌ലർ എന്ന പൊലീസ് ഉദ്യോഗസ്ഥൻ. തന്റെ അഭിനയ ജീവിതത്തിൽ നാളിതു വരെ ചെയ്യാത്ത ഒരു കഥാപാതവുമായിട്ടാണ് ജയറാം വീണ്ടും തന്റെ സ്വന്തം തട്ടകത്തിലെത്തുന്നത്. കുടുംബ സദസ്സ്യകളിലെ പ്രിയപ്പെട്ട നടനായിരുന്ന ജയറാം രൂപത്തിലും ഭാവത്തിലുമെല്ലാം വലിയ മാറ്റങ്ങളോടെയാണ് ഈ കഥാപാത്രത്തിലൂടെ എത്തുന്നത്.
അർജുൻ അശോകൻ, ജഗദീഷ്, ദിലീഷ് പോത്തൻ, അനശ്വരാ രാജൻ, സെന്തിൽ കൃഷ്ണ, അർജുൻ നന്ദകുമാർ, അസീം ജമാൽ ആര്യാസലിം ,എന്നിവരും പ്രധാന താരങ്ങളാണ്.
ഡോ. രൺധീർ കൃഷ്ണൻ്റേതാണ് തിരക്കഥ’ സംഗീതം- മിഥുൻ മുകുന്ദ്. ഛായാഗ്രഹണം -തേനി ഈശ്വർ എഡിറ്റിംഗ് – ഷമീർ മുഹമ്മദ്. കലാസംവിധാനം -ഗോകുൽദാസ്’ മേക്കപ്പ് – റോണക്സ് സേവ്യർ. കോസ്റ്റും – ഡിസൈൻ – അരുൺ മനോഹർ ക്രിയേറ്റീവ് ഡയറക്ടർ – പ്രിൻസ് ജോയ് അസ്സോസ്സിയേറ്റ് ഡയറക്ടേർസ് – റോബിൻ വർഗീസ്, രജീഷ് വേലായുധൻ, എക്സിക്യട്ടീവ് പ്രൊഡ്യൂസർ – ജോൺ മന്ത്രിക്കൽ. ലൈൻ പ്രൊഡ്യൂസർ – സുനിൽ സിംഗ്. പ്രൊഡക്ഷൻ എക്സിക്യട്ടിവ് പ്രസാദ് നമ്പ്യാങ്കാവ്. പ്രൊഡക്ഷൻ കൺട്രോളർ- പ്രശാന്ത് നാരായണൻ. നേരമ്പോക്കിൻ്റെ ബാനറിൽ ഇർഷാദ് എം.ഹസ്സനം, മിഥുൻ മാനുവൽ തോമസ്സും ചേർന്നു നിർമ്മിക്കുന്ന ഈ ചിത്രം ആൻ മെഗാ മീഡിയാ ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു ‘