അഞ്ചിൽ നാലും ജയിച്ച് ഇന്ത്യ : തോൽവിയോടെ ഓസ്ട്രേലിയക്ക് മടക്കം.

അഞ്ചിൽ നാലും ജയിച്ച് ഇന്ത്യ : തോൽവിയോടെ ഓസ്ട്രേലിയക്ക് മടക്കം.

ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ അഞ്ചില്‍ നാല് മത്സരങ്ങളും ജയിച്ച് ഇന്ത്യ. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ മുന്നോട്ടുവച്ച 160 മറികടക്കാന്‍ ഓസ്‌ട്രേലിയക്ക് കഴിഞ്ഞില്ല. ഏഴ് റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. മികച്ച പ്രകടനം നടത്തിയ ഇന്ത്യന്‍ ബൗളര്‍മാരാണ് ഒരു ഘട്ടത്തില്‍ ഓസ്ട്രേലിയ ജയിക്കുമെന്നുറച്ച മത്സരത്തെ, ഇന്ത്യന്‍ വരുതിയിലേക്ക് തന്നെ തിരികെയെത്തിച്ചത്.

എട്ടുവിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സാണ് ബെംഗളൂരു ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇന്ത്യക്ക് നേടാനായത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയയുടെ ഇന്നിങ്‌സ് എട്ടു വിക്കറ്റിന് 154-ല്‍ അവസാനിച്ചു.

അര്‍ധ സെഞ്ച്വറി നേടിയ ശ്രേയസ് അയ്യരും മൂന്നു വിക്കിറ്റ് വീഴ്ത്തിയ മുകേഷ് കുമാറും ചേര്‍ന്നാണ് ഇന്ത്യക്ക് വിജയമൊരുക്കിയത്. ഇന്ത്യന്‍ നിരയില്‍ ദീപക് ചാഹറിനു പകരം – മെത്തിയതായിരുന്നു അര്‍ഷ്ദീപ് സിങ്.

അവസാന ഓവറില്‍ 10 റണ്‍സാണ് ഓസ്‌ട്രേലിയക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. അര്‍ഷ്ദീപ് എറിഞ്ഞ ആ ഓവറില്‍ വെറും മൂന്നു റണ്‍സാണ് വിട്ടുകൊടുത്തത്. 18-ാം ഓവറില്‍ ആവേശ് ഖാന്‍ 15 റണ്‍സ് വിട്ടുകൊടുത്തതോടെ അവസാന രണ്ടോവറില്‍ ഓസ്‌ട്രേലിയക്ക് 17 റണ്‍സ് മതിയെന്നായി.

19-ാം ഓവറില്‍ മുകേഷ് കുമാര്‍ ഏഴും അര്‍ഷ്ദീപ് മൂന്നും റണ്‍സ് മാത്രം നല്‍കിയാണ് ഇന്ത്യക്ക് ജയമൊരുക്കിയത്. രണ്ടു വിക്കറ്റുകള്‍ വീതം വീഴ്ത്തി രവി ബിഷ്‌ണോയ.

ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത സന്ദര്‍ശകര്‍ നിശ്ചിത 20 ഓവറില്‍ 160/ 8 എന്ന നിലയില്‍ ഇന്ത്യയെ പിടിച്ചുകെട്ടുകയായിരുന്നു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയക്ക് ട്രാവിസ് ഹെഡ് വെടിക്കെട്ട് തുടക്കം നല്‍കിയെങ്കിലും നീണ്ടുപോയില്ല.

നാലു റണ്‍സെടുത്ത് ജോഷ് ഫിലിപ്പാണ് ആദ്യം മടങ്ങിയത്. 18 പന്തില്‍ 28 റണ്‍സടിച്ച ഹെഡ് അഞ്ചാം ഓവറിലും പത്തുപന്തില്‍ ആറു റണ്‍സെടുത്ത ആരോണ്‍ ഹര്‍ദി ഏഴാം ഓവറിലും പത്തുപന്തില്‍ ആറു റണ്‍സെടുത്ത ആരോണ്‍ ഹര്‍ദി ഏഴാം ഓവറിലും മടങ്ങി

ഇതിനിടെ ബെന്‍ മക്‌ദെര്‍മോത്ത് ഒരറ്റത്ത് പിടിച്ചുനിന്നു. 36 പന്തുകള്‍ നേരിട്ട് 54 റണ്‍സെടുത്ത ബെന്‍ മക്‌ദെര്‍മോത്താണ് ഓസീസ് നിരയിലെ ടോപ് സ്‌കോറര്‍…